അച്ഛനും അമ്മയും ആണ് പോലും… മോട്ടോർ കേടാക്കിയതിന് കുട്ടിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ  മർദനം; ഇത് അല്പം കടന്ന്പോയില്ലെയെന്ന് കണ്ട് നിന്നവർ

ക​റു​ക​ച്ചാ​ൽ: വെ​ള്ളാ​വൂ​രി​ൽ ആ​റു​വ​യ​സു​കാ​ര​നെ ര​ക്ഷി​താ​ക്ക​ൾ ക്രൂ​ര​മാ​യി മ​ർ​ദിച്ച സം​ഭ​വ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും.

സം​ഭ​വ​ത്തി​ൽ ചൈ​ൽ​ഡ് ലൈൻ അ​ധി​കൃ​ത​ർ കു​ട്ടി​യെ ഏ​റ്റെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലാ​ക്കി. വെ​ള്ളാ​വൂ​ർ കു​ള​ക്കോ​ട്ടു​കു​ന്നേ​ൽ ബി​ജു – ജ​ല​ജ ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത കു​ട്ടി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലെ മോ​ട്ടോ​ർ കേ​ടാ​ക്കി എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​യെ വ​ടി​കൊ​ണ്ട് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ​കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ ഇ​ത് ത​ട​യു​ക​യും തു​ട​ർ​ന്ന് വി​വ​രം പ​ഞ്ചാ​യ​ത്തം​ഗ​ത്തെ​യും വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ചു.

ഇ​ന്ന​ലെ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ ചൈ​ൽ​ഡ് ലൈൻ അ​ധി​കൃ​ത​ർ കു​ട്ടി​യുടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ കു​ട്ടി ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി ക​ണ്ടെ​ത്തി.

ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment