‘സാ​ർ ഞാ​ൻ ചെ​യ്ത​ത് തെ​റ്റ്. മാ​പ്പാ​ക്ക​ണം, ഞാ​ൻ ഇ​തി​ൽ ര​ണ്ട് പ​വ​ൻ എ​ടു​ത്തു വി​റ്റു. കേ​സ് പി​ൻ​വ​ലി​ക്കു​ക. മാ​പ്പ്, മാ​പ്പ്, മാ​പ്പ്’: കേ​സ് കൊ​ടു​ത്ത​പ്പോ​ൾ മോ​ഷ്ടി​ച്ച സ്വ​ർ​ണം ഉ​ട​മ​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ചു, ഒ​പ്പം മാ​പ്പ​പേ​ക്ഷ​യും

ഗു​രു​വാ​യൂ​ർ: മോ​ഷ്ടി​ച്ച 10 പ​വ​നി​ൽ എ​ട്ടു പ​വ​നും കൂ​ടെ ഒ​രു ക​ത്തും വീ​ട്ടു​ട​മ​യു​ടെ ഗേ​റ്റി​ന​ക​ത്ത് പൊ​തി​ഞ്ഞു വ​ച്ച് ക​ള്ള​ൻ മ​ര്യാ​ദ​ക്കാ​ര​നാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണു സ്വ​ർ​ണം പൊ​തി​ഞ്ഞു​വ​ച്ച നി​ല​യി​ൽ ഉ​ട​മ​യ്ക്ക് ല​ഭി​ച്ച​ത്. ‘സാ​ർ ഞാ​ൻ ചെ​യ്ത​ത് തെ​റ്റ്. മാ​പ്പാ​ക്ക​ണം, ഞാ​ൻ ഇ​തി​ൽ ര​ണ്ട് പ​വ​ൻ എ​ടു​ത്തു വി​റ്റു. കേ​സ് പി​ൻ​വ​ലി​ക്കു​ക. മാ​പ്പ്, മാ​പ്പ്, മാ​പ്പ്.’ ഇ​താ​ണ് ക​ത്തി​ലു​ള്ള​ത്. വി​റ്റ ര​ണ്ട് പ​വ​ൻ തി​രി​ച്ചു ത​രാ​മെ​ന്നും അ​വ്യ​ക്ത​മാ​യി എ​ഴു​തി​യി​ട്ടു​ണ്ടെ​ന്നു ക​രു​തു​ന്നു.

ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി 12.50ന് ​അ​രി​യ​ന്നൂ​രി​ൽ മൈ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം പോ​ക്കാ​ക്കി​ല്ല​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് 10 പ​വ​ൻ മോ​ഷ​ണം പോ​യ​ത്. കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ ഡോ.​ബു​ഷ​റ​യും ഭ​ർ​ത്താ​വ് ഡോ.​അ​ബൂ​ബ​ക്ക​ർ മു​ഹ​മ്മ​ദ് റാ​ഫി​യും കി​ട​ന്നു​റ​ങ്ങി​യ മു​റി​യോ​ടു ചേ​ർ​ന്നു​ള്ള ഹാ​ളി​ലെ പൂ​ട്ടാ​ത്ത അ​ല​മാ​ര​യി​ൽ നി​ന്നാ​ണ് ക​ള്ള​ൻ 10 പ​വ​നു​മാ​യി ക​ട​ന്ന​ത്. ഹാ​ളി​ലേ​ക്കു​ള്ള വാ​തി​ൽ പൂ​ട്ടി​യ​താ​യി വീ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പി​ല്ലാ​യി​രു​ന്നു.

മോ​ഷ്ടാ​വി​നെ മ​ന​സി​ലാ​വു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​തി​നാ​ലാ​ണു സ്വ​ർ​ണം തി​രി​കെ​ന​ൽ​കി മാ​പ്പ് അ​പേ​ക്ഷി​ച്ച​തെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. വീ​ടി​ന്‍റെ പു​റ​ത്ത് സി​സി​ടി​വി ഇ​ല്ലാ​ത്ത​തി​നാ​ൽ സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന വ​ച്ച ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. ഒ​രു മാ​ല​യും ഒ​രു ജോ​ടി ക​മ്മ​ലും ഒ​ഴി​ച്ചു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​കെ​ക്കി​ട്ടി.

Related posts

Leave a Comment