സൈക്കിള്‍ മോഷ്ടിച്ചവര്‍ക്ക് ഇന്തോനേഷ്യയില്‍ കിട്ടിയത് എട്ടിന്റെ പണി ! വിദേശികളായ കള്ളന്മാരെ ശിക്ഷിച്ചത് ഇങ്ങനെ

800x480_IMAGE61642303സൈക്കിള്‍ മോഷ്ടിച്ചുവെന്ന കേസില്‍ രണ്ട് ഓസ്‌ട്രേലിയന്‍ വിനോദസഞ്ചാരികള്‍ക്കാണ് ഇന്തോനേഷ്യയില്‍ പണി കിട്ടിയത്. ഇന്തോനേഷ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ ഗില്‍ ട്രാവന്‍ഗന്‍ ദ്വീപിലാണ് സംഭവം.

ഓസ്‌ട്രേലിയന്‍ പൗരന്മാരായ ഒരു സ്ത്രീയും പുരുഷനുമാണ് ശിക്ഷയ്ക്ക് ഇരയായത്. ‘ ഞാന്‍ കള്ളനാണ്. ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആരും ആവര്‍ത്തിക്കരുത്’ എന്ന ബാനര്‍ കഴുത്തില്‍ തൂക്കി നഗരപ്രദക്ഷിണം നടത്തിക്കുകയായിരുന്നു. വിദേശികളുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് രണ്ട് ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ സൈക്കിള്‍ മോഷ്ടിക്കുന്നത് വ്യക്തമായതെന്നാണ് ഗ്രാമമുഖ്യന്‍ മുഹമ്മദ് തൗഫീക്ക് പറഞ്ഞു.

ഷെയിം ഓഫ് പരേഡ് എന്നാണ് ഇത്തരം ശിക്ഷയുടെ പേര്. മോഷണക്കുറ്റങ്ങള്‍ക്ക് ഷെയിം ഓഫ് പരേഡ് നടത്തുക ഗില്ലി ട്രാവന്‍ഗന്‍ ദ്വീപില്‍ പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ വിദേശികള്‍ ശിക്ഷിക്കപ്പെടുന്നത് ആദ്യമായിട്ടാണ്്. ഇന്തോനേഷ്യന്‍ സ്വദേശികളായ ഏതാനും പേര്‍ക്ക് ഇത്തരത്തിലുള്ള ശിക്ഷ ഈ വര്‍ഷം ലഭിച്ചിരുന്നു.

Related posts