തിരുനക്കര ബസ് സ്റ്റാൻഡിൽ ‌മാ​ന​സി​ക അ​സ്വ​സ്ഥ​ത ​ഉള്ള​വ​രുടെയും യാ​ച​ക​രുടെയും ബാഹുല്യം; നൂലാമാലകൾ  ഭയന്ന് നോക്കുകുത്തിയായി പോലീസ്; പുനരധിവാസ പദ്ധതികൾ വേണമെന്ന ആവശ്യവുമായി നാട്ടുകാർ


കോ​ട്ട​യം: യാ​ച​ക​രും മാ​ന​സി​ക അ​സ്വ​സ്ഥ​ത​യു​ള്ള​വ​രും ത​ന്പ​ടി​ച്ച​തോ​ടെ തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട്. പു​ല​ർ​ച്ചെ മു​ത​ൽ യാ​ച​ക​രു​ടെ ശ​ല്യം തു​ട​ങ്ങും. ഇ​ത് വ​ലി​യ തോ​തി​ൽ യാ​ത്ര​ക്കാ​രെ​യും ക​ട​ക്കാ​രെ​യും വ​ല​യ്ക്കു​ക​യാ​ണ്. സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും അ​ട​ങ്ങു​ന്ന​താ​ണ് യാ​ച​ക സം​ഘം. യാ​ച​ക​രി​ൽ അ​ധി​ക​വും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള​വ​രാ​ണ്. സ്കൂ​ൾ കു​ട്ടി​ക​ളെ​യും ഇ​വ​ർ വെ​റു​തെ വി​ടു​ന്നി​ല്ല.

ബ​സ് സ​റ്റാ​ൻ​ഡി​ലെ ഏ​തെ​ങ്കി​ലു​മൊ​രു ഭാ​ഗ​ത്ത് നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ യാ​ച​ക ശ​ല്യം കാ​ര​ണം മാ​റി നി​ന്നാ​ൽ അ​വ​രെ വി​ടാ​തെ പി​ൻ​തു​ട​രു​ന്ന യാ​ച​ക​രു​മു​ണ്ട്. മാ​ന​സി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ന്ന നി​ര​വ​ധി​യാ​ളു​ക​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​റ​ങ്ങു​ന്നു​ണ്ട്. ഇ​തി​ൽ ചി​ല​ർ വ​ലി​യ ശ​ല്യ​മൊ​ന്നും അ​ല്ല. എ​ന്നാ​ൽ ചി​ല​ർ വ​ലി​യ ശ​ബ്ദ​ത്തി​ൽ ചീ​ത്ത​വി​ളി​യും ബ​ഹ​ള​വു​മൊ​ക്കെ​യു​ണ്ടാ​ക്കാ​റു​ണ്ട്. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും അ​ടു​ത്തു ചെ​ന്ന് ചീ​ത്ത വി​ളി​ക്കു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

കു​ട്ടി​ക​ൾ ഭ​യ​ന്നു മാ​റു​ക​യാ​ണ് പ​തി​വ്. മാ​ന​സി​ക അ​സ്വ​സ്ഥ​ത പ്ര​ക​ട​പ്പി​ക്കു​ന്ന​വ​രും യാ​ച​ക​രു​മെ​ല്ലാം ചി​ല സ​മ​യ​ത്ത് സ്റ്റാ​ൻ​ഡി​ലെ ഇ​രി​പ്പി​ടം കൈ​വ​ശ​പ്പെ​ടു​ത്തും. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ഒ​ന്നി​രി​ക്കാ​നു​ള്ള സൗ​ക​ര്യം പോ​ലും ല​ഭി​ക്കാ​റി​ല്ല. മാ​ന​സി​ക അ​സ്വ​സ്ഥ​ത​യു​ള്ള​വ​രെ ബ​സ് സ്റ്റാ​ൻ​ഡ് പോ​ലു​ള്ള പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി ചികിത്സയും പുനരധിവാസവും നടപ്പാക്കണമെന്നു നാട്ടുകാർ. ഇ​വ​രെ പി​ടി​കൂ​ടി​യാ​ൽ സം​ര​ക്ഷി​ക്കാ​നും മ​റ്റും വ​ലി​യ നൂ​ലാ​മാ​ല​ക​ളു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സും അ​ന​ങ്ങാ​ത്ത​ത്.

Related posts