കു​​ട​​ലി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം താ​​റു​​മാ​​റായി! തൊ​​ടു​​പു​​ഴ​​യി​​ൽ അ​​മ്മ​​യു​​ടെ കാ​​മു​​ക​​ന്‍റെ മർദനമേറ്റ ഏഴുവയസുകാരന് ആഹാരം നൽകുന്നതു നിർത്തി;

കോ​​ല​​ഞ്ചേ​​രി: തൊ​​ടു​​പു​​ഴ​​യി​​ൽ അ​​മ്മ​​യു​​ടെ കാ​​മു​​ക​​ന്‍റെ ക്രൂ​​ര​​മ​​ർ​​ദ​​ന​​മേ​​റ്റു കോ​​ല​​ഞ്ചേ​​രി​​എം​​ഒ​​എ​​സ്‌സി ​​മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ വെ​​ൻ​​റ്റി​​ലേ​​റ്റ​​റി​​ൽ ക​​ഴി​​യു​​ന്ന ഏ​​ഴു​​വ​​യ​​സു​​കാ​​ര​​ന്‍റെ ആ​​രോ​​ഗ്യ​​സ്ഥി​​തി അ​​തീ​​വ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ തു​​ട​​രു​​ന്നു. വ്യാ​​ഴാ​​ഴ്ച നാ​​നൂ​​റു മി​​ല്ലി​​ഗ്രാം ഭ​​ക്ഷ​​ണം കു​​ട്ടി​​ക്കു ന​​ല്കി​​യി​​രു​​ന്നെ​​ങ്കി​​ലും കു​​ട​​ലി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം താ​​റു​​മാ​​റാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ആ​​ഹാ​​രം കൊ​​ടു​​ക്കു​​ന്ന​​ത് നി​​ർ​​ത്തി.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കു കോ​​ട്ട​​യ​​ത്തു​​നി​​ന്നു​​ള്ള മെ​​ഡി​​ക്ക​​ൽ സം​​ഘം ഉ​​റ്റ ബ​​ന്ധു​​ക്ക​​ളു​​മാ​​യി കു​​ട്ടി​​യു​​ടെ ആ​​രോ​​ഗ്യ​​സ്ഥി​​തി ച​​ർ​​ച്ച ചെ​​യ്തു. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ന്യൂ​​റോ സ​​ർ​​ജ​​ൻ ഡോ. ​​ടി​​നു ര​​വി ഏ​​ബ്ര​​ഹാം, പീ​​ഡി​​യാ​​ട്രി​​ക് സ​​ർ​​ജ​​ൻ ഡോ. ​​ജ​​യ​​പ്ര​​കാ​​ശ്, ന്യൂ​​റോ​​ള​​ജി​​സ്റ്റ് ഡോ. ​​ഹാ​​രി​​സ്, കോ​​ല​​ഞ്ചേ​​രി ആ​​ശു​​പ​​ത്രി​​യി​​ലെ ഡോ. ​​ശ്രീ​​കു​​മാ​​ർ എ​​ന്നി​​വ​​രാ​​ണു കു​​ട്ടി​​യെ പ​​രി​​ശോ​​ധി​​ച്ച​​ത്. മാ​​ർ​​ച്ച് 28നാ​​ണു കു​​ട്ടി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. മെ​​ഡി​​ക്ക​​ൽ​​ബോ​​ർ​​ഡി​​ന്‍റെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം പ​​ര​​മാ​​വ​​ധി ചി​​കി​​ത്സ ന​​ൽ​​കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വെ​​ന്‍റി​​ലേ​​റ്റ​​ർ സ​​ഹാ​​യം തു​​ട​​രാ​​ൻ​​ത​​ന്നെ​​യാ​​ണു തീ​​രു​​മാ​​നം.

Related posts