മു​ന്‍ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍​ഖാ​ന് വെ​ടി​യേ​റ്റു ! ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​രം…

പാ​കി​സ്ഥാ​നി​ല്‍ ലോം​ഗ് മാ​ര്‍​ച്ചി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ മു​ന്‍ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍​ഖാ​ന് വെ​ടി​യേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ട്.

എ​ന്നാ​ല്‍ പ​രി​ക്ക് കാ​ര്യ​മു​ള്ള​ത​ല്ലെ​ന്നാ​ണ് വി​വ​രം. ഇ​മ്രാ​നെ സു​ര​ക്ഷി​ത മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റി. ‘റി​യ​ല്‍ ഫ്രീ​ഡം’ റാ​ലി​ക്കി​ടെ പാ​ക്കി​സ്ഥാ​നി​ലെ ഗു​ജ്ജ​റ​ന്‍​വാ​ല​യി​ലാ​യി​രു​ന്നു വെ​ടി​വെ​യ്പ്പ് എ​ന്നാ​ണു പാ​ക്ക് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

ഇ​മ്രാ​ന്‍ ഖാ​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​ക്ര​മം. ഇ​മ്രാ​ന്റെ മാ​നേ​ജ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് വെ​ടി​വ​യ്പ്പി​ല്‍ പ​രു​ക്കേ​റ്റു.

പ​തി​ന​ഞ്ചോ​ളം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വെ​ടി​വെ​യ്പ്പി​ല്‍ പ​രി​ക്കേ​റ്റു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​മ്രാ​ന്റെ വ​ല​തു​കാ​ലി​നാ​ണ് വെ​ടി​യേ​റ്റ​ത് എ​ന്നാ​ണ് വി​വ​രം.

ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​ക്ര​മി​യെ പോ​ലീ​സ് പി​ടി​കൂ​ടി. വെ​ടി​വെ​യ്പ്പി​നെ തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ തി​ക്കി​ത്തി​ര​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്.

ഇ​മ്രാ​ന്‍ ഖാ​ന്റെ ശ​രീ​ര​ത്തി​ല്‍ നാ​ലു​വെ​ടി​യു​ണ്ട​ക​ളേ​റ്റു​വെ​ന്നാ​ണ് പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

വെ​ടി​യേ​റ്റ ഉ​ട​ന്‍ ത​ന്നെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ അ​ദ്ദേ​ഹ​ത്തെ ക​വ​ചി​ത വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റു​ക​യും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ള്ള സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment