പരാതി പറഞ്ഞ് പറഞ്ഞ് മടുത്തൂ… വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ഴി​മു​ട​ക്കി തൊ​ണ്ടി മു​ത​ലു​ക​ൾ; തു​ട​ർ​ക്ക​ഥ​യാ​യി അ​പ​ക​ട​ങ്ങ​ൾ

വി​ള​പ്പി​ൽ​ശാ​ല: റോ​ഡി​ന്‍റെ വ​ഴി​മു​ട​ക്കി​യാ​യി തൊ​ണ്ടി മു​ത​ലു​ക​ൾ. ഇ​വ അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തു​ന്നു​വെ​ന്ന് ആ​ക്ഷേ​പം. പേ​യാ​ട് – വി​ള​പ്പി​ൽ​ശാ​ല – വെ​ള്ള​നാ​ട് റോ​ഡി​ലാ​ണ് തൊ​ണ്ടി​മു​ത​ലു​ക​ൾ വി​ല്ല​നാ​യി മാ​റു​ന്ന​ത്.

വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള റോ​ഡി​ലാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ടി​പ്പ​റു​ക​ളും ജെ​സി​ബി​ക​ളും ലോ​റി​ക​ളും പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്നു​ന്ന​ത്. തി​ര​ക്കേ​റി​യ റോ​ഡി​ൽ ഈ ​പാ​ർ​ക്കിം​ഗ് വ​രു​ത്തു​ന്ന അ​പ​ക​ടം ചി​ല്ല​റ​യ​ല്ല. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഈ ​തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ളി​ലൊ​ന്നി​ൽ​ത്ത​ട്ടി അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു.

2019-ലാ​ണു പോ​ലീ​സ് സ്റ്റേ​ഷ​ൻ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റി​യ​ത്. തു​ട​ക്ക​ത്തി​ൽ സ​മീ​പ​ത്തെ സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ലാ​ണ് തൊ​ണ്ടു​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ വ​സ്തു ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​വി​ടെ​നി​ന്നു പി​ന്നീ​ട് മാ​റ്റേ​ണ്ടി വ​ന്നു. ഇ​തോ​ടെ​യാ​ണ് റോ​ഡു​ത​ന്നെ പോ​ലീ​സ് പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​ക്കി​യ​ത്. കേ​സു​ക​ൾ തീ​ർ​പ്പാ​കു​ന്ന​തു​വ​രെ വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം പോ​ലീ​സി​നാ​ണ്.

എ​ന്നാ​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഇ​വ പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സ്ഥ​ലം ഇ​ല്ലാ​ത്ത​താ​ണ് പോ​ലീ​സു​കാ​രെ വ​ല​യ്ക്കു​ന്ന​ത്. സ​മീ​പ​ത്തെ​വി​ടെ​യെ​ങ്കി​ലും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കാ​മെ​ന്നു പ​ഞ്ചാ​യ​ത്ത് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ഇ​വി​ടെ അ​ടു​ത്താ​ണ് ഇ​എം​എ​സ് അ​ക്കാ​ദ​മി​യു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ ഈ ​അ​ക്കാ​ദ​മി​യി​ലെ​ത്തി​യ​തും ഇ​തു​വ​ഴി​യാ​ണ്.

അ​ന്നു നാ​ലു​ദി​വ​സം ഈ ​തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ​നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു​വെ​ങ്കി​ലും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മീ​റ്റിം​ഗ് തീ​ർ​ന്ന​യു​ട​ൻ വീ​ണ്ടും ഇ​വ മാ​യ പോ​ലെ പ്ര​ത്യ​ക്ഷ​മാ​യി. ഇ​തു പ​രാ​തി​യാ​യി നാ​ട്ടു​കാ​ർ ഉ​ന്ന​യി​ച്ചെ​ങ്കി​ലും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രാ​തി പ​റ​ഞ്ഞു മ​ടു​ത്ത പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു മ​റ്റെ​ന്തു മാ​ർ​ഗ​മാ​ണു​ള്ള​തെ​ന്ന് ആ​ലോ​ചി​ക്കു​ക​യാ​ണ്.

Related posts

Leave a Comment