ഫോ​ണി​ലൂ​ടെ വ​ധ​ഭീ​ഷ​ണി: ര​ൺ​വീ​ർ-​ദീ​പി​ക താ​ര​ദ​ന്പ​തി​ക​ൾ​ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു

ബോ​ളി​വു​ഡി​ലെ മാ​തൃ​കാ താ​ര ദ​മ്പ​തി​ക​ളാ​ണ് ദീ​പി​ക പ​ദു​ക്കോ​ണും ര​ണ്‍​വീ​ര്‍ സി​ങ്ങും. ഇ​രു​വ​ര്‍​ക്കും 2024 സെ​പ്റ്റം​ബ​റി​ല്‍ ദു​വ എ​ന്ന മ​ക​ളും ജ​നി​ച്ചി​രു​ന്നു. മും​ബൈ​യി​ലെ ഏ​റ്റ​വും ആ​ഡം​ബ​ര മേ​ഖ​ല​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ, ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ര​ണ്‍​വീ​ര്‍ സി​ങ്ങി​ന്‍റെ​യും ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ​യും മും​ബൈ​യി​ലെ ആ​ഡം​ബ​ര അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന് ക​ന​ത്ത സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ര​ണ്‍​വീ​റി​ന് വാ​ട്സ്ആ​പ്പ് വ​ഴി ല​ഭി​ച്ച വോ​യ്സ് നോ​ട്ടി​ലാ​ണ് അ​ജ്ഞാ​ത​ന്‍ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​ത്. ഭീ​ഷ​ണി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ ആ​റു സാ​യു​ധ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും വ​സ​തി​ക്കു​പു​റ​ത്ത് വി​ന്യ​സി​ച്ചു. സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍, അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ ന​ട​ത്തി​പ്പു ചു​മ​ത​ല വ​ഹി​ക്കു​ന്ന സൊ​സൈ​റ്റി മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ആ​യു​ധ​ധാ​രി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫ്‌​ളാ​റ്റി​ന്‍റെ ലോ​ബി​യി​ലും ജി​മ്മി​ലും കു​ട്ടി​ക​ള്‍ ക​ളി​ക്കു​ന്ന സ്ഥ​ല​ത്തും ആ​യു​ധ​ങ്ങ​ളു​മാ​യി ചു​റ്റി​ത്തി​രി​യു​ന്ന​തു മ​റ്റു താ​മ​സ​ക്കാ​ര്‍​ക്കി​ട​യി​ല്‍ വ​ലി​യ അ​മ​ര്‍​ഷം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം മ​റ്റു കു​ടും​ബ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ​യും സ​മാ​ധാ​ന​ത്തെ​യും ബാ​ധി​ക്കു​ന്നു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സൊ​സൈ​റ്റി അ​ധി​കൃ​ത​ര്‍ ദാ​ദ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി.

സം​ഭ​വ​ത്തി​ല്‍ മും​ബൈ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ രോ​ഹി​ത്ഷെ​ട്ടി​യു​ടെ വീ​ടി​നു​നേ​രേ വെ​ടി​വ​യ്പ് ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍, ഈ ​ഭീ​ഷ​ണി​ക്കു പി​ന്നി​ല്‍ ബി​ഷ്ണോ​യ് സം​ഘ​മാ​ണോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ സെ​യ്ഫ് അ​ലി ഖാ​ന്‍റെ വീ​ടി​നു നേ​രേ ആ​ക്ര​മ​ണം ഉ​ണ്ടാ​വു​ക​യും താ​ര​ത്തി​നു പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​ന്ന് ന​ട​ന്‍ ര​ക്ഷ​പ്പെ​ട്ട​ത്. ഈ ​സം​ഭ​വം ബോ​ളി​വു​ഡി​നെ​യാ​കെ പി​ടി​ച്ചു​ല​ച്ചി​രു​ന്നു. താ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത് മും​ബൈ പോ​ലീ​സി​നും ഇ​പ്പോ​ൾ വ​ലി​യ ബാ​ധ്യ​ത​യാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment