പ്ര​ള​യം ത​ക​ർ​ത്ത കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ

കേ​ര​ള​ശേ​രി: പ്ര​ള​യം ത​ക​ർ​ത്ത കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി കേ​ര​ള​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധേ​യ​മാ​യി. മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പാ​ട​വ​ര​ന്പു​ക​ളും തോ​ടു​ക​ളും നെ​ൽ​കൃ​ഷി​യും ഉ​ൾ​പ്പെ​ടെ ഏ​റെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വ​ര​ന്പു​ക​ൾ പൊ​തി​യു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. കേ​ര​ള​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നു വാ​ർ​ഡു​ക​ളി​ലാ​യി നെ​ൽ​കൃ​ഷി​ക്ക് വ്യാ​പ​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഇ​ട​പെ​ട​ൽ​മൂ​ലം വാ​ർ​ഡ് മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ത​ത് വാ​ർ​ഡു​ക​ളി​ൽ വ​ര​ന്പ് പൊ​തി​യ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു​വ​രി​ക​യാ​ണ്.കേ​ര​ള​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ൽ വ​ട​ശേ​രി പ്ര​ദേ​ശ​ത്തെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വ​ര​ന്പു പൊ​തി​യ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. വാ​ർ​ഡ് മെം​ബ​ർ വി​ജ​യ​കു​മാ​ർ നേ​തൃ​ത്വം ന​ല്കി.

Related posts