ഗു​രു​വാ​യൂ​ർ സ​ർ​വ”ക​ലാ​’ ​ ശാ​ല​യി​ലേ​ക്ക് സ്വാ​ഗ​തം;ഗു​രു​പ​വ​ന​പു​രി​യി​ൽ കൗ​മാ​ര​ക​ല​യു​ടെ ഉ​ത്സ​വം തു​ട​ങ്ങി

ഗു​രു​വാ​യൂ​ർ: ഏ​കാ​ദ​ശി ആ​ഘോ​ഷ​ങ്ങ​ളു​ടെ ല​ഹ​രി​യി​ലാ​റാ​ടി നി​ൽ​ക്കു​ന്നഗു​രു​പ​വ​ന​പു​രി​യി​ലെ ഗു​രു​വാ​യൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കൗ​മാ​ര​ക​ല​യു​ടെ ഉ​ത്സ​വം തു​ട​ങ്ങി. തൃ​ശൂ​ർ റ​വ​ന്യൂ​ജി​ല്ല ക​ലോ​ത്സ​വം ഗു​രു​വാ​യൂ​രി​ലെ വി​വി​ധ വേ​ദി​ക​ളി​ലാ​യി തു​ട​ങ്ങി.ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള​യാ​യ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സാ​ന്പി​ളാ​ണ് ഗു​രു​പ​വ​ന​പു​രി​യി​ൽ കൊ​ടി​യേ​റി​യി​രി​ക്കു​ന്ന​ത്.

സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ളും സ്റ്റേ​ജി​ന​ങ്ങ​ളു​മാ​യി ആ​ദ്യ ദി​നം 28 വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.19 മു​ത​ൽ 22 വ​രെ​യാ​ണ് ക​ലോ​ത്സ​വം. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ മൊ​ത്തം 275 ഓ​ളം ഇ​ന​ങ്ങ​ളു​ണ്ട്. സം​സ്കൃ​തം​അ​റ​ബി ക​ലോ​ത്സ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണി​ത്. യു.​പി.1325, ഹൈ​സ്കൂ​ൾ 2450, ഹ​യ​ർ സെ​ക്ക​ൻഡറി 2350 എ​ന്നി​ങ്ങ​നെ 6125 കു​ട്ടി​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം അ​പ്പീ​ലി​ലൂ​ടെ വ​രു​ന്ന​വ​രും കൂ​ടി​യാ​കു​ന്പോ​ൾ 6500 ലേ​റെ പേ​ർ മ​ത്സ​രി​ക്കാ​നു​ണ്ടാ​കും.

12 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് ഉ​ണ്ടാ​കു​ക. അ​പ്പീ​ലു​ക​ൾ ഇ​പ്പോ​ൾ​ത്ത​ന്നെ ധാ​രാ​ള​മാ​യി എ​ത്തി​ക്ക​ഴി​ഞ്ഞു.ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ സ്കൂ​ൾ, ചാ​വ​ക്കാ​ട് ഗ​വ.​ഹൈ​സ്കൂ​ൾ, ഗു​രു​വാ​യൂ​ർ ജി.​യു.​പി, മ​മ്മി​യൂ​ർ എ​ൽ.​എ​ഫ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ണ്ട​റി, മ​മ്മി​യൂ​ർ എ​ൽ.​എ​ഫ് കോ​ണ്‍​വെ​ന്‍റ് യു.​പി സ്കൂ​ൾ, മു​തു​വ​ട്ടൂ​ർ ശി​ക്ഷ​ക് സ​ദ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ശ്രീ​കൃ​ഷ്ണ സ്കൂ​ളി​ൽ സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ൾ കൂ​ടാ​തെ ഭ​ര​ത​നാ​ട്യം, നാ​ട​കം, മോ​ഹി​നി​യാ​ട്ടം, ഇം​ഗ്ലീ​ഷ് പ​ദ്യം ചൊ​ല്ല​ൽ, ഇം​ഗ്ലീ​ഷ് പ്ര​സം​ഗം എ​ന്നി​വ​യി​ൽ മ​ത്സ​രം തു​ട​ങ്ങി. സം​ഘ​നൃ​ത്തം, വൃ​ന്ദ​വാ​ദ്യം എ​ന്നി​വ മ​മ്മി​യൂ​ർ എ​ൽ.​എ​ഫ് ഗേ​ൾ​സ് സ്കൂ​ളി​ൽ ന​ട​ക്കും.

ക​ഥ​ക​ളി, ക​ഥ​ക​ളി സം​ഗീ​തം, ബാ​ൻ​ഡ് മേ​ളം എ​ന്നി​വ ചാ​വ​ക്കാ​ട് ഗ​വ.​ഹൈ​സ്കൂ​ളി​ലും ന​ങ്ങ്യാ​ർ​കൂ​ത്ത്, ചാ​ക്യാ​ർ​കൂ​ത്ത് എ​ന്നി​വ ഗു​രു​വാ​യൂ​ർ ജി.​യു.​പി സ്കൂ​ളി​ലു​മാ​ണ്. ക്ലാ​ര​ന​റ്റ്,വ​യ​ലി​ൻ മു​തു​വ​ട്ടൂ​ർ ശി​ക്ഷ​ക് സ​ദ​നി​ലും ന​ട​ക്കും.
സം​സ്കൃ​തോ​ത്സ​വം മ​മ്മി​യൂ​ർ എ​ൽ.​എ​ഫ്.​യു.​പി​യി​ലും അ​റ​ബി ക​ലോ​ത്സ​വം ചാ​വ​ക്കാ​ട് ഗ​വ.​ഹൈ​സ്കൂ​ളി​ലു​മാ​ണ്.

Related posts