യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! തൃശൂർ ദിവാ​ൻ​ജി​മൂ​ല മേ​ൽ​പ്പാ​ലം പ​ണി ആരംഭിച്ചു; ഇന്നു മുതൽ 30 വരെ ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അധികൃതർ

TVM-TRAINLതൃ​ശൂ​ർ: തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ പൂ​ത്തോ​ൾ ദി​വാ​ൻ​ജി​മൂ​ല റെ​യി​ൽ​വേ മേ​ൽപ്പാല​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ റെ​യി​ൽ​വേ വൈ​ദ്യു​തി ലൈ​ൻ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന പ​ണി ഇ​ന്ന് ആ​രം​ഭി​ക്കും. ഇ​ന്നു മു​ത​ൽ 30 വ​രെ ദി​വ​സ​ങ്ങ​ളി​ൽ ചി​ല ട്രെ​യി​നു​ക​ൾ ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കു​മെ​ന്നു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്നും നാ​ളെയും 29 നും 30 ​നു​മാ​ണ് ട്രെ​യി​ൻ ഗ​താ​ഗ​തം അ​ല്പസ​മ​യം ത​ട​സ​പ്പെ​ടു​ക.

എ​റ​ണാ​കു​ളം- പാ​ല​ക്കാ​ട് മെ​മു (ഉ​ച്ച​യ്ക്കു 3.35), തൃ​ശൂ​ർ -ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ (വൈ​കു​ന്നേ​രം 6.20) എ​ന്നീ ട്രെ​യി​നു​ക​ൾ 45 മി​നി​റ്റു വൈ​കും. ഗു​രു​വാ​യൂ​ർ- തൃ​ശൂ​ർ പാ​സ​ഞ്ച​ർ 20 മി​നി​റ്റു വൈ​കും (വൈ​കു​ന്നേ​രം 5.30). തി​രു​വ​ന​ന്ത​പു​രം- ന്യൂ​ഡ​ൽ​ഹി കേ​ര​ള എ​ക്സ്പ്ര​സ് ഒ​ല്ലൂ​രി​ൽ 25 മി​നി​റ്റ് പി​ടി​ച്ചി​ടും.

എ​റ​ണാ​കു​ളം- ക​ണ്ണൂ​ർ എ​ക്സ്പ്ര​സും ആ​ല​പ്പു​ഴ – ക​ണ്ണൂ​ർ എ​ക്സ്പ്ര​സും പു​തു​ക്കാ​ട് സ്റ്റേ​ഷ​നി​ലോ ഒ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലോ 20 മി​നി​റ്റ് നി​ർ​ത്തി​യി​ടും. ഇ​ന്നും ഞാ​യ​റാ​ഴ്ച​യും ഗു​രു​വാ​യൂ​ർ- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (ഉ​ച്ച​യ്ക്ക് 1.35) 25 മി​നി​റ്റു വൈ​കി​യേ പു​റ​പ്പെ​ടൂ. തി​രു​വ​ന​ന്ത​പു​രം – ഹൈ​ദ​രാ​ബാ​ദ് ശ​ബ​രി എ​ക്സ്പ്ര​സ് തൃ​ശൂ​രി​ൽ അ​രമ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ടും.

Related posts