ടി​ക് ടോ​ക് താ​രം മീ​ശ വിനീ​ത് മോഷണക്കേസിൽ പിടിയിൽ; സ്കൂട്ടറിലെത്തി പെട്രോൾ പമ്പിൽ നിന്ന് പണം മോഷ്ടിച്ചത് സുഹൃത്തുമായെത്തി; ഒടുവിൽ…

തി​രു​വ​ന​ന്ത​പു​രം: പെട്രോൾ പമ്പിൽ സുഹൃത്തുമായെത്തി ര​ണ്ട​ര​ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ ടി​ക് ടോ​ക് താ​ര​വും കൂ​ട്ടാ​ളി​യും പി​ടി​യി​ൽ.

കി​ളി​മാ​നൂ​ർ വെ​ള്ള​ല്ലൂ​ർ കാ​ട്ടു​ച​ന്ത ചി​ന്ത്ര​ന​ല്ലൂ​ർ ചാ​വ​രു​കാ​വി​ൽ പു​തി​യ ത​ട​ത്തി​ൽ വീ​ട്ടി​ൽ ജി​ത്തു (22), കി​ളി​മാ​നൂ​ർ വെ​ള്ള​ല്ലൂ​ർ കീ​ഴ്പേ​രൂ​ർ സ്വ​ദേ​ശി വി​നീ​ത് (മീ​ശ വി​നീ​ത്) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ണി​യാ​പു​ര​ത്ത് പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്നു​മാ​ണ് പ​ണം ക​വ​ർ​ന്ന​ത്. സ്കൂ​ട്ട​റി​ലെ​ത്തി പെ​ട്രോ​ൾ പ​മ്പ് മാ​നേ​ജ​രു​ടെ പ​ക്ക​ൽ​നി​ന്ന് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി ന​ട​ന്നാ​യി​രു​ന്നു മോ​ഷ​ണം.

വി​ദ്യാ​ർ​ഥി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ വിനീത് നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ക​ല്ല​മ്പ​ല​ത്തു​ള്ള ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ലെ കോം​പൗ​ണ്ടി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന കാ​റി​ൽ​നി​ന്നും സ്വ​ർ​ണം മോ​ഷ്ടി​ച്ച​തി​നു അ​ഞ്ചു​വ​ർ​ഷം മു​ൻ​പ് വി​നീ​തി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ബൈ​ക്ക് മോ​ഷ​ണ​ത്തി​നു കന്‍റോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​നി​ലും കേ​സു​ണ്ട്.

Related posts

Leave a Comment