സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങി​യ​ത് സ​ർ​ക്കാ​രി​ന്‍റെ അ​ധി​ക ബാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.
കൂ​ടി​യ നി​ര​ക്കി​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങി​യി​രു​ന്നെ​ങ്കി​ൽ സ​ർ​ക്കാ​രി​ന് 2,232 കോ​ടി രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത ഉ​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണ​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മു​ന്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തും സ്വ​കാ​ര്യ​ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ണി​ച്ചു.

വൈ​ദ്യു​തി മ​ന്ത്രി ന​ൽ​കി​യ ഫ​യ​ൽ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഹി​മാ​ച​ൽ പ്ര​ദേ​ശ് സ​ർ​ക്കാ​രി​ൽ നി​ന്ന് യൂ​ണി​റ്റി​ന് 14 രൂ​പ 50 പൈ​സ നി​ര​ക്കി​ലും, ജി​എ​ൻ​എ എ​ന്ന സ്വ​കാ​ര്യ ഓ​പ്പ​ൺ പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്ന് 8.63 രൂ​പ, 8.90 രൂ​പ എ​ന്നീ നി​ര​ക്കു​ക​ളി​ലു​മാ​ണ് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ നി​ർ​ദേ​ശം വ​ന്ന​ത്. ഇ​തി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള വൈ​ദ്യു​തി വാ​ങ്ങാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്ന് നേ​രി​ട്ട​ല്ല, മ​റി​ച്ച് പി​ടി​സി ഇ​ന്ത്യ ലി​മി​റ്റ​ഡ് എ​ന്ന ഏ​ജ​ൻ​സി വ​ഴി​യാ​ണ് വൈ​ദ്യു​തി ന​ൽ​കു​ന്ന​ത്. അ​വ​രു​ടെ ക​മ്മി​ഷ​ൻ ഉ​ൾ​പ്പെ​ടെ​യാ​ണ് യൂ​ണി​റ്റി​ന് 14.50 രൂ​പ ന​ൽ​കേ​ണ്ടി വ​രു​ന്ന​ത്.

റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി നി​ശ്ച​യി​ച്ച പ​രി​ധി​ക്ക് മു​ക​ളി​ൽ ജി​എ​ൻ​എ​യി​ൽ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​മ്പോ​ൾ 2.06 രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത വ​രു​മ്പോ​ൾ, ഹി​മാ​ച​ലി​ൽ നി​ന്ന് വാ​ങ്ങി​യാ​ൽ അ​ത് 8.05 രൂ​പ​യാ​യി ഉ​യ​രും. വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ രാ​ത്രി 12 വ​രെ​യു​ള്ള പീ​ക്ക് സ​മ​യ​ങ്ങ​ളി​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശ് 353 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ന​ൽ​കു​മ്പോ​ൾ ജി​എ​ൻ​എ 453 മെ​ഗാ​വാ​ട്ട് ന​ൽ​കു​ന്നു​ണ്ടെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ന്‍റെ സ്ഥ​ലം​മാ​റ്റം തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​യ ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ചെ​യ​ർ​മാ​നെ മാ​ത്ര​മ​ല്ല, അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും മാ​റ്റി​യി​ട്ടു​ണ്ട്. എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​ണ് മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment