എ​ന്‍റെ വാ​യി​ല്‍ ലഹരി കു​ത്തി​ക്ക​യ​റ്റി​യി​ട്ടു​ണ്ട്; ഒ​ന്ന് ടെ​സ്റ്റ് ചെ​യ്തു നോ​ക്ക് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട്; ധ്യാന് മറുപടിയുമായി ടിനി ടോം

എന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​യി​ട്ടാ​ണ് ഞാ​ന്‍ എ​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ കാ​ണു​ന്ന​ത്. അ​വ​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കി​ല്ല. ഇ​ങ്ങ​നെ ഉ​ള്ള​വ​രെ റോ​ള്‍ മോ​ഡ​ല്‍ ആ​ക്ക​രു​ത് എ​ന്നാ​ണ് ഞാ​ന്‍ പ​റ​ഞ്ഞ​ത്.

ആ​രു​ടേ​യും പേ​ര് പ​റ​ഞ്ഞി​ട്ടി​ല്ല. ആ​ദ്യം അ​തി​നോ​ട് എ​തി​ര്‍​പ്പു​മാ​യി വ​ന്ന​ത് ധ്യാ​നാ​ണ്. ധ്യാ​ന്‍ ത​ന്നെ ധ്യാ​നി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ട് ടി​നി ചേ​ട്ട​നെ കു​റി​ച്ച​ല്ല പ​റ​ഞ്ഞ​ത് എ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്.

ആ ​സ്റ്റേ​റ്റ്‌​മെ​ന്‍റില്‍ പ​റ​യു​ന്ന​ത് ഇ​ത്ര​യും ആ​ണ് മ​ക​ന്‍റെ വാ​യി​ല്‍ ആ​രും കു​ത്തി​കേ​റ്റി​ല്ല എ​ന്ന്. എ​ന്നാ​ല്‍ ക​യ​റ്റും. എന്‍റെ വാ​യി​ല്‍ കു​ത്തി​ക്ക​യ​റ്റി​യി​ട്ടു​ണ്ട്. ഒ​ന്ന് ടെ​സ്റ്റ് ചെ​യ്തു നോ​ക്ക് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്.

അ​വ​ന്‍ എ​ന്‍റെ മ​ക​ന്‍ ത​ന്നെ ആ​ണ​ല്ലോ. ഉ​റ​പ്പാ​യും അ​വ​നും സം​ശ​യി​ക്കാം. സി​നി​മ​യി​ല്‍ എ​നി​ക്ക് കോ​ണ്‍​ഫി​ഡ​ന്‍​സ് ഉ​ണ്ടാ​യാ​ലും വീ​ട്ടു​കാ​ര്‍​ക്ക് അ​ത് ഉ​ണ്ടാ​ക​ണം എ​ന്നി​ല്ല​ല്ലോ. -ടി​നി ടോം

Related posts

Leave a Comment