പുറത്തുപോകേണ്ടി വന്നു..! വീട്ടില്‍ ശൗചാലയമില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു

l-toiletilജയ്പുര്‍: വീട്ടില്‍ ശൗചാലയമില്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. രാജസ്ഥാനിലെ ജാലാവാദ് ജില്ലയിലാണ് രണ്ടു സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്. കീതിയ പഞ്ചായത്തിലെ ഗ്രാമസേവകന്റെ ചുമതലയുള്ള എല്‍ഡി ക്ലാര്‍ക്ക് ഹേംരാജ് സിങ്, ബിഷാനിയ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍ പ്രേംസിംഗ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. രാജസ്ഥാനില്‍ ശൗചാലയമില്ലാത്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന ആദ്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണിവര്‍.

തിങ്കളാഴ്ച രാവിലെ തുറസായ സ്ഥലത്തു വിസര്‍ജനം ചെയ്യുന്നതിനെതിരായ ബോധവത്കരണപരിപാടി വിലയിരുത്താനെത്തിയപ്പോഴാണ് ഇവരുടെ വീടുകളില്‍ ശൗചാലയമില്ലെന്ന് വ്യക്തമായതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്(എസ്ഡിഎം) ഗംഗാധര്‍ ചന്ദന്‍ ദുബെ പറഞ്ഞു. ഇതേതുടര്‍ന്നു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ല കളക്ടറുടെ അനുമതി തേടുകയായിരുന്നു.

Related posts