ടോൾ കടന്നില്ല; പ​ക്ഷേ, ഫാ​സ്ടാ​ഗി​ൽനി​ന്നു പ​ണം പോ​യി;  ചാ​വ​ക്കാ​ട് സ്വദേശി ആരിഫിനുണ്ടായ അനുഭവം ഇങ്ങനെ…

തൃ​ശൂർ: പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ലൂ​ടെ പോ​കാ​ത്ത വാ​ഹ​ന​ത്തി​ലെ ഫാ​സ്ടാ​ഗി​ൽനി​ന്നു പ​ണം ന​ഷ്ട​മാ​യി. 335 രൂ​പ​യാ​ണ് ചാ​വ​ക്കാ​ട് പൂ​വത്തൂ​ർ മ​ങ്കാ​ശേ​രി ആ​രി​ഫി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും ബു​ധ​നാ​ഴ്ച ന​ഷ്ട​മാ​യ​ത്. ഈ ​മാ​സം 11,12 തീ​യതി​ക​ളി​ൽ ആ​രി​ഫ് ഫാ​സ്ടാ​ഗ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി യാ​ത്ര​ചെ​യ്തി​രു​ന്നു. തൃ​ശൂ​രി​ൽനി​ന്നും കോ​ട്ട​യ​ത്തേ​ക്ക് 11നും ​തി​രി​ച്ചു കോ​ട്ട​യ​ത്തുനി​ന്നു തൃ​ശൂ​രി​ലേ​ക്കു 12നു​മാ​യി​രു​ന്നു യാ​ത്ര.

75 രൂ​പ വീ​തം ര​ണ്ടു​യാ​ത്ര​ക​ൾ​ക്കു​മാ​യി 150 രൂ​പ വാ​ങ്ങു​ക​യും ചെ​യ്തു. പി​ന്നീ​ട് പാ​ലി​യേ​ക്ക​ര വ​ഴി​ക്കുപോ​ലും പോ​കാ​ത്ത ആ​രി​ഫി​ന്‍റെ അ​ക്കൗ​ണ്ടി​ൽനി​ന്നും 15നാ​ണ് തു​ക പോ​യി​രി​ക്കു​ന്ന​ത്. കാ​റി​ന് 75 രൂ​പ​യും ബ​സി​നു 100 രൂ​പ​യു​മാ​ണെന്നിരി​ക്കെ 335 രൂ​പ​യു​ടെ ക​ണ​ക്ക് എ​ന്താ​ണെ​ന്ന് ഇ​പ്പോ​ഴും മ​ന​സി​ലാ​യി​ട്ടി​ല്ല. വെ​ബ്സൈ​റ്റി​ൽ പ​രാ​തി അ​യ​ച്ചു​വെ​ങ്കി​ലും ഇ​തു​വ​രെ മ​റു​പ​ടി​യൊ​ന്നും ന​ൽ​കി​യി​ട്ടുമില്ല.

പരാതി പറയാൻ പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ വി​ളി​ച്ചി​ട്ടും ആ​രും എ​ടു​ക്കു​ന്നി​ല്ല​. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​തി​നു ടോ​ൾ​ഫ്രീ ന​ന്പ​ർ​പോ​ലും നല്കിയി​ട്ടുമി​ല്ല. രാ​ജ്യ​ത്താ​ക​മാ​നം ഇ​ത്ത​രം കു​രു​ക്കു​ക​ൾ മു​റു​ക്കി ജ​ന​ങ്ങ​ളെ പി​ഴ​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് ആ​രി​ഫ് വ്യ​ക്ത​മാ​ക്കി.

Related posts