മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വയറ്റിൽ കുടുങ്ങി ടൂത്ത് ബ്രഷ്  പുറത്തെടുത്തു;  യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല‍‍യിൽ കുഴപ്പമില്ലെന്ന് ഡോക്ടർമാർ; കോട്ടയത്തെ ബ്രഷ് വിഴുങ്ങൾക്കഥയിങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ ടൂ​ത്ത് ബ്ര​ഷ് നീ​ക്കം ചെ​യ്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി 40കാ​രി​യു​ടെ തൊ​ണ്ട​യി​ലാ​ണ് പ​ല്ല് തേ​യ്ക്കു​ന്ന ബ്ര​ഷ് കു​ടു​ങ്ങി​യ​ത്. അ​ഞ്ചു ദി​വ​സം മു​ന്പാ​യി​രു​ന്നു സം​ഭ​വം.

തൊ​ണ്ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന് പ​ല്ലു​തേ​യ്ക്കു​ന്ന​തി​നി​ടെ ബ്രഷ് തൊ​ണ്ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തൊ​ണ്ട​യ്ക്ക് വേ​ദ​ന​യും പ​ഴു​പ്പും ഉ​ണ്ടാ​യി.കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഇഎ​ൻറ്റി ​വി​ഭാ​ഗ​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ബ്ര​ഷ് വ​യ​റ്റി​ലെ​ത്തി​യ വി​വ​രം വ്യ​ക്ത​മാ​യ​ത്.

ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി പു​റ​ത്തെ​ടു​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ​തി​നാ​ൽ ബ്രഷ് മുഴുവനായിത്തന്നെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. വ​ള​രെ ബു​ദ്ധി​മു​ട്ട് നി​റ​ഞ്ഞ​തും മ​ണി​ക്കു​ക​ൾ നീ​ണ്ടു നി​ന്ന​തു​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ബ്ര​ഷ് പു​റ​ത്തെ​ടു​ത്ത​തെ​ന്ന് മേ​ധാ​വി ഡോ ​പ്രേ​മ​ല​ത പ​റ​ഞ്ഞു. രോ​ഗി ഉ​ട​ൻ ആ​ശു​പ​ത്രി വി​ടും.

Related posts