പ​ത്ത് വ​ർ​ഷം കൊ​ണ്ട് നി​ർ​മി​ച്ച നീ​താ അം​ബാ​നി​യു​ടെ 15 കോ​ടി രൂ​പ​യു​ടെ ‘ഡ്രാ​ഗ​ൺ​ഫ്ലൈ’ ബ്രൂ​ച്ച് ശ്ര​ദ്ധേ​യ​മാ​കു​ന്നു!

റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ഡ​യ​റ​ക്ട​റും നി​താ മു​കേ​ഷ് അം​ബാ​നി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ സ്ഥാ​പ​ക​യു​മാ​യ നി​താ അം​ബാ​നി​യു​ടെ പു​തി​യ വി​ശേ​ഷ​ങ്ങ​ൾ ഫാ​ഷ​ൻ ലോ​ക​ത്ത് വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു. ‘ദി ​ലൈ​ബ്ര​റി’​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​ശ​സ്ത ജ്വ​ല്ല​റി ആ​ർ​ട്ടി​സ്റ്റ് വാ​ല​സ് ചാ​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ‘സോ​റിം​ഗ് സ്പി​രി​റ്റ്’ (Soaring Spirit) ബ്രൂ​ച്ച് അ​ണി​ഞ്ഞാ​ണ് നി​താ അം​ബാ​നി എ​ത്തി​യ​ത്.

പ്ര​ശ​സ്ത​മാ​യ ഡ്രാ​ഗ​ൺ​ഫ്ലൈ രൂ​പ​ത്തി​ലു​ള്ള ഈ ​ആ​ഭ​ര​ണം നി​ർ​മി​ക്കാ​ൻ വാ​ല​സ് ചാ​ൻ 10 വ​ർ​ഷ​മെ​ടു​ത്തു. 17.67 കാ​ര​റ്റ്ത്സാ​വൊ​റൈ​റ്റ് ഗാ​ർ​നെ​റ്റ് , മ​ഞ്ഞ​യും മ​റ്റ് അ​പൂ​ർ​വ്വ നി​റ​ങ്ങ​ളി​ലു​മു​ള്ള ഡ​യ​മ​ണ്ടു​ക​ൾ, റൂ​ബി, പി​ങ്ക് സ​ഫ​യ​ർ, ടൈ​റ്റാ​നി​യം എ​ന്നി​വ കൊ​ണ്ടാ​ണ് ഈ ​അ​പൂ​ർ​വ്വ സൃ​ഷ്ടി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ വി​പ​ണി​യി​ൽ ഇ​തി​ന് 1.5 മു​ത​ൽ 1.8 മി​ല്യ​ൺ ഡോ​ള​ർ വ​രെ വി​ല​വ​രും (ഏ​ക​ദേ​ശം 12 കോ​ടി മു​ത​ൽ 15 കോ​ടി രൂ​പ വ​രെ).

സ്വ​പ്ന​ങ്ങ​ൾ, സ്വാ​ത​ന്ത്ര്യം, അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യു​ടെ പ്ര​തീ​ക​മാ​യ തു​മ്പി​യി​ൽ നി​ന്നാ​ണ് ഈ ​രൂ​പ​ത്തി​ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടി​ട്ടു​ള്ള​ത്. തു​മ്പി​യു​ടെ ചി​റ​കു​ക​ൾ ഒ​രു അ​ബാ​ക്ക​സി​നെ​യാ​ണ് (എ​ണ്ണാ​നും അ​ള​ക്കാ​നു​മു​ള്ള ഉ​പ​ക​ര​ണം) പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തെ​ന്ന് ചാ​ൻ വ്യ​ക്ത​മാ​ക്കു​ന്നു. ലേ​സി​ന്‍റെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി​യ ഒ​രു ചി​ക് ബെ​യ്ജ് പാ​ന്‍റ് സ്യൂ​ട്ടാ​ണ് നി​താ അം​ബാ​നി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. ഒ​പ്പം ത​ന്‍റെ സ്വ​കാ​ര്യ ശേ​ഖ​ര​ത്തി​ലു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​വ​ർ ധ​രി​ച്ചി​രു​ന്നു.

എ​ന്താ​ണ് ‘ദി ​ലൈ​ബ്ര​റി’?
പു​സ്ത​ക​ങ്ങ​ൾ, ന​ല്ല സം​ഭാ​ഷ​ണ​ങ്ങ​ൾ, ഭ​ക്ഷ​ണം, സാം​സ്കാ​രി​ക അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ ഒ​രു​കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ക്കു​ന്ന പു​തി​യ ഇ​ട​മാ​ണ് ‘ദി ​ലൈ​ബ്ര​റി’. ഇം​ഗ്ലീ​ഷ്, പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലാ​യി 4,500ല​ധി​കം പു​സ്ത​ക​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ഇ​വി​ടെ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

May be an image of one or more people

 

 

Related posts

Leave a Comment