രാ​ത്രി ക​യ​റി​യാ​ൽ രാ​വി​ലെ എ​ത്താം; രാ​മേ​ശ്വ​ര​ത്തി​ന് സ്പെ​ഷ​ൽ ട്രെ​യി​ൻ

തൃ​ശൂ​ർ: രാ​മേ​ശ്വ​ര​ത്തി​നു​ള്ള സ്പെ​ഷ​ൽ ട്രെ​യി​നി​ന്‍റെ സ​മ​യം മാ​റ്റു​ന്നു. തൃ​ശൂ​രി​ൽ നി​ന്നു ക​യ​റു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് സ​മ​യം മാ​റ്റി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം 14, 21, 28 തി​യ​തി​ക​ളി​ൽ ഓ​ടു​ന്ന സ്പെ​ഷ​ൽ ട്രെ​യി​നി​ന്‍റെ സ​മ​യ​മാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. രാ​ത്രി ഏ​ഴി​ന് എ​റ​ണാ​കു​ള​ത്തു നി​ന്നു പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ രാ​ത്രി എ​ട്ടി​ന് തൃ​ശൂ​രി​ലെ​ത്തും. രാ​വി​ലെ ഏ​ഴ​ര​യ്ക്ക് ട്രെ​യി​ൻ രാ​മേ​ശ്വ​ര​ത്തെ​ത്തും.

ഒ​റ്റ​ദി​വ​സം കൊ​ണ്ട് രാ​മേ​ശ്വ​ര​ത്തെ​ത്തി മ​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. നി​ല​വി​ൽ ഓ​ടു​ന്ന ട്രെ​യി​ൻ പാ​തി​രാ​ത്രി​ക്കാ​ണ് തൃ​ശൂ​രി​ലെ​ത്തു​ക. ഇ​ത് പി​ന്നീ​ട് രാ​മേ​ശ്വ​ര​ത്തെ​ത്താ​ൻ വൈ​കും. അ​ടു​ത്ത​മാ​സം മു​ത​ൽ സ​മ​യ​ക്ര​മം മാ​റ്റു​ന്ന​തോ​ടെ ആ​ളു​ക​ൾ​ക്ക് ഒ​റ്റ ദി​വ​സം കൊ​ണ്ട് രാ​മേ​ശ്വ​ര​ത്തെ​ത്താ​നും രാ​ത്രി അ​വി​ടെ നി​ന്ന് മ​ട​ങ്ങാ​നു​മു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​കും.

Related posts