മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ ഡ്ര​ഗ്സ് ല​ബോ​റ​ട്ട​റി തൃ​ശൂ​ർ  ​മെ​ഡി​ക്ക​ൽ കോ​ള​ജിൽ ആരംഭിച്ചു

മു​ളങ്കുന്ന​ത്തു​കാ​വ്: മ​രു​ന്നു​ക​ളു​ടെ ഗു​ണ നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ കേ​ര​ള​ത്തി​ലെ മൂ​ന്നാ​മ​ത്തെ ഡ്ര​ഗ്സ് ല​ബോ​റ​ട്ട​റി തൃ​ശൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.എ​ല്ലാ ബാ​ച്ച് മ​രു​ന്നു​ക​ളു​ടെ​യും ഗു​ണ നി​ല​വാ​രം ഇ​വി​ടെ പ​രി​ശോ​ധി​ക്കും.

മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ ത​ങ്ങ​ല്ലൂ​ർ റോ​ഡി​ലാ​ണ് ആ​ധു​നി​ക സ​ജ്ജി​ക​ര​ണ​ങ്ങ​ളോ​ടെ കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വ​ൻ​കി​ട ക​ന്പ​നി​ക​ളു​ടെ മ​രു​ന്നു​ക​ൾ വ്യ​ജ​മാ​യി നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ഇ​ത്ത​രം ഒ​രു സം​രം​ഭം തു​ട​ങ്ങാ​ൻ മു​ൻ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.

തൃ​ശൂ​ർ, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ മ​രു​ന്നു​ക​ൾ ഇ​വി​ടെ പ​രി​ശോ​ധി​ക്കും ലാ​ബി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് മാ​സ​ങ്ങ​ളേ​റെ​യാ​യെ​ങ്കി​ലും ഇ​തി​ന്‍റെ ഉ​ദ്ഘാാ​ട​നം ന​ട​ന്നി​രു​ന്നി​ല്ല. നി​പ്പ അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് വ്യ​ജ മ​രു​ന്നു​ക​ൾ ഇ​റ​ങ്ങു​ന്ന​താ​യി ക​ണ്ട​തി​നെ തു​ട​ർ​ന്ന് മ​രു​ന്നു പ​രി​ശോ​ധ​ന ലാ​ബ് മ​ന്ത്രി​മാ​രു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നു വേ​ണ്ടി കാ​ത്തു നി​ൽ​ക്കാ​തെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മ​ന്ത്രി​മാ​രു​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ തി​യ​തി കി​ട്ടി​യ ശേ​ഷ​മാ​യി​രി​ക്കും ന​ട​ത്തു​ക.

Related posts