അഴിഞ്ഞാട്ടം തുടരുന്നു..! ത്രിപുരയിൽ കേന്ദ്ര ഇടപെടലുകൾ ഫലംകണ്ടില്ല; സിപിഎം പ്രവർത്തകർ വീടുകൾ ഉപേക്ഷിക്കുന്നു

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ൾ​ക്കു നേ​രേ​യു​ള്ള ആ​ക്ര​മ​ണം തു​ട​രു​ന്നു. ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​രോ​ധനാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പ​ടി​ഞ്ഞാ​റ​ൻ ത്രി​പു​ര​യി​ലെ ശ്രീ​ന​ഗ​ർ, ലി​ഫും​ഗ, മാ​ൻ​ഡാ​യി, അം​ത​ലി, രാ​ധേ​പു​ർ, അ​രു​ന്ധ​തി​ന​ഗ​ർ, ജി​റാ​നി, മോ​ഹ​ൻ​പു​ർ തു​ട​ങ്ങി പ​ല​യി​ട​ത്തും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. സി​പി​എം ഓ​ഫീ​സു​ക​ൾ​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​നു​നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

ക​മാ​ൽ​പൂ​രി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ഓ​ഫീ​സ് ബി​ജെ​പി ബ​ല​മാ​യി പി​ടി​ച്ചെ​ടു​ത്ത് കൊ​ടി നാ​ട്ടി​യെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത്രി​പു​ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി പൂ​ജ​ൻ ബി​ശ്വാ​സ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. സി​പി​എ​മ്മി​ന്‍റെ നി​ര​വ​ധി ഒാ​ഫീ​സു​ക​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പി​ടി​ച്ചെ​ടു​ക്കു​ക​യോ ത​ക​ർ​ക്കു​ക​യോ ചെ​യ്തു. തെ​ക്ക​ൻ ത്രി​പു​ര​യി​ൽ ര​ണ്ടു ലെ​നി​ൻ​പ്ര​തി​മ​ക​ൾ നീ​ക്കം ചെ​യ്തു.​ഞാ​യ​റാ​ഴ്ച സ​ബ്രൂ​മി​ൽ ഒ​രു ലെ​നി​ൻ​പ്ര​തി​മ നീ​ക്കം ചെ​യ്തി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​ശേ​ഷം 514 പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി. 1,539 വീ​ടു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. 196 വീ​ടു​ക​ൾ​ക്കു തീ​വ​ച്ചു. 134 ഓ​ഫീ​സു​ക​ളാ​ണു ബി​ജെ​പി​ക്കാ​ർ കൊ​ള്ള​യ​ടി​ച്ച​ത്. 64 പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ​ക്ക് തീ​യി​ട്ടു. ബ​ഹു​ജ​ന​സം​ഘ​ട​ന​ക​ളു​ടെ 90 ല​ധി​കം ഓ​ഫീ​സു​ക​ൾ ബി​ജെ​പി​ക്കാ​ർ പി​ടി​ച്ചെ​ടു​ത്തു​വെ​ന്നും സം​സ്ഥാ​ന​സെ​ക്ര​ട്ട​റി ബി​ജ​ൻ ധ​ർ കു​റ്റ​പ്പെ​ടു​ത്തി.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ​ല​രും വീടു വിട്ട് പാ​ർ​ട്ടി ഒാ​ഫീ​സു​ക​ളി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. രാ​ഷ്‌​ട്രീ​യ​സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്നാ​ണു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബി​പ്ല​വ് ദേ​ബ് പ​റ​യു​ന്ന​ത്. അ​ക്ര​മി​ക​ളെ വെ​റു​തെ​വി​ടി​ല്ലെ​ന്ന ഉ​റ​പ്പും അ​ദ്ദേ​ഹം ന​ൽ​കി.

സി​പി​എ​മ്മു​കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 49 ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും ഇ​വ​രി​ൽ 17 പേ​ർ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി-​ഐ​പി​എ​ഫ്ടി സ​ഖ്യം വി​ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന​ത്തു വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്..

Related posts