സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രം​പി​ന് ഭീ​ഷ​ണി മു​ഴ​ക്കി​യ പ്ര​തി​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ചു

ഷ്രെ​വ​പോ​ർ​ട്ട് (ലൂ​സി​യാ​ന): സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രം​പി​നെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കി​യ ഫ്രൈ​ഡ് റി​ച്ച് ഇ​ഷോ​ല​ക്കി​ന് (31) യു​എ​സ് മ​ജി​സ്ട്രേ​റ്റ് ഡി​സ്ട്രി​ക്ട് ജ​ഡ്ജി ജാ​മ്യം നി​ഷേ​ധി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​യി​രു​ന്നു ജ​ഡ്ജി​യു​ടെ ഉ​ത്ത​ര​വ്.

ബോ​ണ്ട് സ​മ​ർ​പ്പി​ച്ച് ജാ​മ്യം ന​ൽ​ക​ണ​മോ എ​ന്നു പി​ന്നീ​ട് കോ​ട​തി തീ​രു​മാ​നി​ക്കും. ന​വം​ബ​ർ ആ​റി​നാ​യി​രു​ന്നു ഫ്രൈ​ഡി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ഡൊ പാ​രി​ഷ് ഷെ​റി​ഫ് ഓ​ഫി​സാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലെ ഭീ​ഷ​ണി ക​ണ്ടെ​ത്തി​യ​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ട​ഐ​ന്തും പ്ര​ച​രി​പ്പി​ക്കാം എ​ന്ന് ചി​ന്തി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു മു​ന്ന​റി​യി​പ്പാ​ണ് ഈ ​വി​ധി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം വി​ദ​ഗ്ദ്ധ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ത​നി​ക്ക് ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്നു​ഇ​ഷോ​ല​ക്ക് കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു​വെ​ങ്കി​ലും യു​എ​സ് മാ​ർ​ഷ​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു ജ​ഡ്ജി​യു​ടെ മ​റു​പ​ടി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts