യു​എ​സു​മാ​യി ക​രാ​റി​ലെ​ത്ത​ണം: ഇ​റാ​ന് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​മാ​യി ക​രാ​റി​ലെ​ത്ത​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ഇ​റാ​ൻ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ക​രാ​റി​ലെ​ത്താ​ൻ ഇ​റാ​ൻ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ പ​ശ്ചി​മേ​ഷ്യ​യി​ൽ പ​ല​തും സം​ഭ​വി​ക്കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വ​രു​ന്ന 10 ദി​വ​സ​ത്തി​നു​ള്ളി​ൽ യു​എ​സു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ അ​മേ​രി​ക്ക ഒ​രു അ​ടി കൂ​ടി മു​ൻ​പോ​ട്ട് വ​യ്ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. നി​ല​വി​ൽ യു​എ​സ് ത​ങ്ങ​ളു​ടെ അ​ത്യാ​ധു​നി​ക വി​മാ​ന​ങ്ങ​ൾ പ​ശ്ച‌​മേ​ഷ്യ​യി​ലേ​ക്ക് വി​ന്യ​സി​ച്ചി​രി​ക്കു​യാ​ണ്. എ​ഫ്-35, എ​ഫ്-22 ജെ​റ്റ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

അ​തേ​സ​മ​യം ഇ​റാ​നി​ൽ ശ​നി​യാ​ഴ്ച അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യം ട്രം​പി​നെ അ​റി​യി​ച്ചു. എ​ന്നാ​ൽ ഈ ​കാ​ര്യ​ത്തി​ൽ ട്രം​പ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ധാ​ര​ണ ഉ​ണ്ടാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Related posts

Leave a Comment