മു​ത്ത​ങ്ങ വ​ധ​ശ്ര​മ​ക്കേ​സ്: എം. ​ഗീ​താ​ന​ന്ദ​ന്‍റെ ശി​ക്ഷ മ​ര​വി​പ്പി​ച്ചു; വി​ചാ​ര​ണ കോ​ട​തി​യു​ടെ വി​ധി​യി​ല്‍ പി​ഴ​വു​ക​ളു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മു​ത്ത​ങ്ങ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ എം. ​ഗീ​താ​ന​ന്ദ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ലു പ്ര​തി​ക​ളു​ടെ ശി​ക്ഷ ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു. 19 വ​ര്‍​ഷം ശി​ക്ഷ വി​ധി​ച്ച ക​ല്‍​പ്പ​റ്റ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് മ​ര​വി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

46,000 രൂ​പ വീ​തം കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​നും നി​ര്‍​ദേ​ശി​ച്ചു. എം. ​ഗീ​താ​ന​ന്ദ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​പ്പീ​ലി​ല്‍ കോ​ട​തി വി​ശ​ദ​മാ​യി വാ​ദം കേ​ട്ടി​രു​ന്നു. വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​യി​ല്‍ സാ​ങ്കേ​തി​ക പി​ഴ​വു​ക​ളു​ള്ള​തി​നാ​ല്‍ ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എം. ​ഗീ​താ​ന​ന്ദ​ന്‍, മൂ​ന്നാം പ്ര​തി​യാ​യ ബി​നു, അ​ഞ്ചാം പ്ര​തി​യാ​യ ര​മേ​ശ​ന്‍, 11-ാം പ്ര​തി അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.

പ്ര​തി​ക​ളു​ടെ വാ​ദ​ത്തി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് ശി​ക്ഷ മ​ര​വി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​പ്പീ​ലി​ല്‍ കോ​ട​തി വി​ശ​ദ​മാ​യി വാ​ദം കേ​ള്‍​ക്കും. വി​ചാ​ര​ണ കോ​ട​തി​യു​ടെ വി​ധി​യി​ല്‍ പി​ഴ​വു​ക​ളു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ നി​രീ​ക്ഷി​ച്ചി​രു​ന്നു.

ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച് പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റം നി​ല​നി​ല്‍​ക്കു​മെ​ന്ന് അ​ന്തി​മ വി​ധി​യി​ല്‍ എ​ങ്ങ​നെ വി​ചാ​ര​ണ കോ​ട​തി​ക്ക് പ​റ​യാ​നാ​കു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. വി​ചാ​ര​ണ​ക്കോ​ട​തി വി​ധി സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment