ഇ​ന്ത്യ​യു​ടെ ര​ക്ഷാ​ദൗ​ത്യം മു​ട​ങ്ങി! മ​ല​യാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ലി​ന് മു​ന്നി​ൽ സ്ഫോ​ട​നം; യു​ക്രെ​യ്ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ചു; മലയാളികളടക്കം കുടുങ്ങി

ന്യൂ​ഡ​ല്‍​ഹി: റ​ഷ്യ സൈ​നി​ക നീ​ക്കം തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ യു​ക്ര​യ്നി​ല്‍ വ്യോ​മാ​തി​ര്‍​ത്തി അ​ട​ച്ച​തോ​ടെ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി കൊ​ണ്ടു വ​രാ​ന്‍ പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം തി​രി​കെ ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങി.

ഡ​ല്‍​ഹി​യി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം പാ​ക് അ​തി​ര്‍​ത്തി ക​ട​ന്ന് ഇ​റാ​നി​ലേ​ക്ക് ക​ട​ന്ന​തോ​ടെ​യാ​ണ് യു​ക്രെ​യ്ന്‍ നോ ​ഫ്‌​ളൈ സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​തോ​ടെ ഇ​റാ​നു മു​ക​ളി​ല്‍ നി​ന്നും വി​മാ​നം തി​രി​കെ ഡ​ല്‍​ഹി​യി​ലേ​ക്ക് പ​റ​ന്നു. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ എ11947 ​വി​മാ​നം ആ​ണ് ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു വ​രാ​ന്‍ പ​റ​ന്നു​യ​ര്‍​ന്നി​ട്ട് തി​രി​കെ മ​ട​ങ്ങി​യ​ത്.

യു​ക്രെ​യ്നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി കൊ​ണ്ടു വ​രാ​ന്‍ ഇ​ന്ത്യ ഈ ​ആ​ഴ്ച അ​യ​ച്ച ര​ണ്ടാ​മ​ത്തെ വി​മാ​നം ആ​യി​രു​ന്നു ഇ​ത്.

റ​ഷ്യ​യി​ല്‍ നി​ന്നു യു​ദ്ധ​ഭീ​തി ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ത​ന്നെ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് യു​ക്ര​യ്നി​ല്‍ നി​ന്ന് മ​ട​ങ്ങാ​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രോ​ട് മ​ട​ങ്ങ​ണ​മെ​ന്ന് തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ഉ​റ​പ്പാ​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ വ​രെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും എം​ബ​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.

സൈ​നി​ക കേ​ന്ദ്ര​ങ്ങ​ള്‍ മാ​ത്ര​മേ ല​ക്ഷ്യം വെ​ക്കൂ എ​ന്നാ​ണ് റ​ഷ്യ ഇ​പ്പോ​ള്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

യു​ക്രെ​യ്നി​ലെ ജ​ന​ങ്ങ​ളെ​യോ വി​ദേ​ശി​ക​ളെ​യോ ആ​ക്ര​മി​ക്കി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം യു​ക്രെ​യ്നി​ല്‍ നി​ന്ന് 182 ഇ​ന്ത്യ​ക്കാ​രു​മാ​യി യു​ക്രേ​യ്നി​യ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍ ലൈ​ന്‍റെ പ്ര​ത്യേ​ക വി​മാ​നം ഇ​ന്നു ഡ​ല്‍​ഹി​യി​ല്‍ എ​ത്തി.

ഇ​തി​ല്‍ ഏ​റെ​പ്പേ​രും വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ഇ​ന്നു രാ​വി​ലെ 7.45നാ​ണ് പ്ര​ത്യേ​ക വി​മാ​നം ഡ​ല്‍​ഹി​യി​ല്‍ ലാ​ന്‍​ഡ് ചെ​യ്ത​ത്.

മ​ല​യാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ലി​ന് മു​ന്നി​ൽ സ്ഫോ​ട​നം

കീ​വ്: യു​ക്രെ​യ്‌​നി​ലെ സം​ഘ​ര്‍​ഷ മേ​ഖ​ല​യി​ല്‍ കു​ടു​ങ്ങി മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍. ഒ​ഡേ​സ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ 200 മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ സംഘർഷ മേഖലയിൽ കു​ടു​ങ്ങി​യ​താ​യാ​ണ് വി​വ​രം.

ഖ​ര്‍​ഖീ​വ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഹോ​സ്റ്റ​ലി​ന് മു​ന്നി​ല്‍ സ്‌​ഫോ​ട​ന​മു​ണ്ടാ​യി. ഇ​വി​ടെ 13 മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ളും കു​ടു​ങ്ങി​യി​ട്ടു​ണ്ട്.

വി​വ​രം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് നോ​ര്‍​ക്ക പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, യു​ക്രെ​യ്‌​ന്‍റെ നാ​ഷ​ണ​ല്‍ ഗാ​ര്‍​ഡ് ആ​സ്ഥാ​നം റ​ഷ്യ ത​ക​ര്‍​ത്തു.

രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം റഷ്യ വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment