‘പിടിച്ചുകെട്ടാൻ ആരുണ്ട് ’..!  ഏഴാം ദിവസവും റഷ്യൻ ആക്രമണം ശക്തം; സൈന്യത്തെ അ‍യക്കില്ലെന്ന് ആവർത്തിച്ച് അമേരിക്ക; യു​ദ്ധ​വി​രു​ദ്ധ മു​ദ്ര​വാ​ക്യ​ങ്ങ​ളു​മാ​യി റഷ്യൻ തെ​രു​വി​ൽ ജനക്കൂട്ടം



വാ​ഷിം​ഗ്ട​ണ്‍: റ​ഷ്യ​ൻ സേ​ന​യെ ചെ​റു​ക്കാ​ൻ യു​ക്രെ​യ്നി​ലേ​ക്ക് ഇ​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് അ​മേ​രി​ക്ക. എ​ന്നാ​ൽ അ​മേ​രി​ക്ക യു​ക്രെ​യ്ൻ ജ​ന​ത​യ്ക്കൊ​പ്പ​മാ​ണെ​ന്നും പ്ര​സി​ഡന്‍റ് ജോ ​ബൈ​ഡ​ൻ വ്യക്തമാക്കി. വാ​ഷിം​ഗ്ട​ണി​ൽ പാ​ർ​ല​മെ​ന്‍റിൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ബൈ​ഡ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച പ്ര​സി​ഡ​ന്‍റ് യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ന് വ്ലാ​ഡിമി​ർ പു​ടി​ൻ മാ​ത്ര​മാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നും ആ​രോ​പി​ച്ചു. ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ റ​ഷ്യ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്നും ബൈ​ഡ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. റ​ഷ്യ പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​തും പ്ര​കോ​പ​ന​മി​ല്ലാ​ത്ത​തു​മാ​യ ആ​ക്ര​മ​ണ​മാ​യി​രു​ന്നു യു​ക്രെ​യ്നു​മേ​ൽ റ​ഷ്യ ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​ള​ക്കാ​ൻ ശ്ര​മി​ച്ച പു​ടി​ൻ, ഉ​പ​രോ​ധ​ത്തോ​ടെ ഒ​റ്റ​പ്പെ​ട്ടു. അ​മേ​രി​ക്ക​ൻ വ്യോ​മ​പാ​ത​യി​ൽ റ​ഷ്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​താ​യും ബൈ​ഡ​ൻ പ​റ​ഞ്ഞു.

ആപ്പിൾ വില്പന നിർത്തി
യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ​യി​ൽ ആ​പ്പി​ൾ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന നി​ർ​ത്തി​വ​ച്ചു. ആ​പ്പി​ൾ പേ, ​ആ​പ്പി​ൾ മാ​പ്പ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും പ​രി​മി​ത​പ്പെ​ടു​ത്തി. റ​ഷ്യ​യു​ടെ അ​ധി​നി​വേ​ശ​ത്തെ​ക്കു​റി​ച്ച് ന്ധ​അ​ഗാ​ധ​മാ​യ ഉ​ത്ക​ണ്ഠ ഉ​ണ്ടെ​ന്നും ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ൾ​ക്കൊ​പ്പം നി​ല​കൊ​ള്ളു​മെ​ന്നും ഐ​ഫോ​ണ്‍ ഭീ​മ​ൻ അ​റി​യി​ച്ചു.

നേ​ര​ത്തെ, ഗൂ​ഗി​ളും റ​ഷ്യ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. റ​ഷ്യ​ൻ സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ധ്യ​മ സ്ഥാ​പ​ന​മാ​യ ആ​ർ​ടി​യെ​യും മ​റ്റ് ചാ​ന​ലു​ക​ളേ​യും പ​ര​സ്യ വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​ൽ നി​ന്ന് ഗൂ​ഗി​ൾ വി​ല​ക്കി.

ഈ ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ വെ​ബ്സൈ​റ്റു​ക​ൾ, ആ​പ്പു​ക​ൾ, യൂ​ട്യൂ​ബ് വീ​ഡി​യോ​ക​ൾ എ​ന്നി​വ​യി​ൽ നി​ന്ന് പ​ര​സ്യ വ​രു​മാ​നം ല​ഭി​ക്കി​ല്ല.

സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളെ​യും അ​വ​രു​ടെ വെ​ബ്സൈ​റ്റു​ക​ളി​ൽ നി​ന്നും ആ​പ്പു​ക​ളി​ൽ നി​ന്നും വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന​ത് ഗൂ​ഗി​ൾ വി​ല​ക്കി​യി​ട്ടു​ണ്ട്.

ഗൂ​ഗി​ൾ ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ര​സ്യ​ങ്ങ​ൾ ന​ൽ​കാ​നും റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് സാ​ധി​ക്കി​ല്ല. ഫേ​സ്ബു​ക്കും സ​മാ​ന​മാ​യ ന​ട​പ​ടി കൈ​ക്കൊ​ണ്ടി​രു​ന്നു.

ബെലാറൂസും തയാറെടുക്കുന്നു
യു​ക്രെ​യ്നി​ലേ​ക്ക് സൈ​ന്യ​ത്തെ അ​യ​യ്ക്കാ​ൻ ബെ​ലാ​റൂ​സും ത​യാ​റെ​ടു​ക്കു​ന്ന​താ​യി യു​ക്രെ​യ്ൻ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് ബെ​ലാ​റൂ​സും ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ ബെ​ലാ​റൂ​സ് മു​ന്നൂ​റോ​ളം ടാ​ങ്കു​ക​ൾ അ​ണി​നി​ര​ത്തി​യി​രി​ക്കു​ന്ന​താ​യും പ​റ​യു​ന്നു.എ​ന്നാ​ൽ ബെ​ലാ​റൂ​സ് ഇ​തു​വ​രെ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. യു​ദ്ധ​ത്തി​ൽ റ​ഷ്യ​ക്ക് ബെ​ലാ​റൂ​സ് പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെ സം​ഘ​ർ​ഷ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​ട്ടി​ല്ല.

റഷ്യയിലും പ്രതിഷേധം
യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രേ റ​ഷ്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് യു​ദ്ധ​വി​രു​ദ്ധ മു​ദ്ര​വാ​ക്യ​ങ്ങ​ളു​മാ​യി തെ​രു​വി​ൽ ഇ​റ​ങ്ങിയത്. 90ല​ധി​കം പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ബി​ബി​സി റ​ഷ്യ​ൻ സ​ർ​വീ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

സെന്‍റ്. പീറ്റേഴ്സ്ബർഗ് ന​ഗ​ര​മ​ധ്യ​ത്തി​ലെ പ്രമുഖ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി അ​ര​ങ്ങേ​റു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ​യെ​ല്ലാം ഭ​ര​ണ​കൂ​ടം അ​ടി​ച്ച​മ​ർ​ത്തു​ക​യും നേ​താ​ക്ക​ളെ ജ​യി​ലി​ൽ അ​ട​യ്ക്കു​ന്ന​തും തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഏ​ക​ദേ​ശം 900 പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു.

റഷ്യൻ ടിവി ഷോകൾ പിൻവലിക്കും
യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നും റ​ഷ്യ​ൻ ടി​വി ഷോ​ക​ൾ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി നെ​റ്റ്ഫ്ലി​ക്സ്. റ​ഷ്യ​യു​ടെ ഇ​രു​പ​തോ​ളം ടി​വി ഷോ​ക​ളാ​ണ് നെ​റ്റ്ഫ്ലി​ക്സ് ഒ​ഴി​വാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

യുക്രെയ്നിൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം അ​തി​തീ​വ്ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നെ​റ്റ്ഫ്ലി​ക്സി​ൻ​റെ നി​ർ​ണാ​യ​ക തീ​രു​മാ​നം. നി​ല​വി​ൽ റ​ഷ്യ​യി​ൽ നെ​റ്റ്ഫ്ലി​ക്സി​ന് പ​ത്ത് ല​ക്ഷം വ​രി​ക്കാ​ർ മാ​ത്ര​മാ​ണു​ള്ള​ത്.

യു​ക്രെ​യ്നി​ൽ അ​ധി​നി​വേ​ശം ന​ട​ത്തു​ന്ന റ​ഷ്യ​യു​ടെ മാ​ധ്യ​മ വി​ഭാ​ഗ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് നെ​റ്റ്ഫ്ലി​ക്സി​ന്‍റെ അ​ഭി​പ്രാ​യം.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ലാ​ണ് റ​ഷ്യ​യു​ടെ ടി​വി ഷോ ​ആ​ദ്യ​മാ​യി നെ​റ്റ്ഫ്ളി​ക്സി​ലെ​ത്തു​ന്ന​ത്. അ​തി​നാ​ൽ റ​ഷ്യ​യി​ൽ നി​ല​വി​ൽ നെ​റ്റ്ഫ്ലി​ക്സി​ന് ജീ​വ​ന​ക്കാ​രി​ല്ല.

Related posts

Leave a Comment