ഇന്ത്യക്കാരുടെ സന്തോഷത്തില്‍ വന്‍ ഇടിവ്! 2018 നെ അപേക്ഷിച്ച് 2019 ആയപ്പോഴേയ്ക്കും ഇന്ത്യക്കാരുടെ സന്തോഷം കുറഞ്ഞെന്ന് യുഎന്‍ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട്; റിപ്പോര്‍ട്ടില്‍ വിശദമാക്കുന്ന മറ്റ് കാര്യങ്ങള്‍ ഇങ്ങനെ

ഇന്ത്യക്കാര്‍ സന്തുഷ്ടരല്ലെന്നു യുഎന്‍ റിപ്പോര്‍ട്ട്. 2018 നെ അപേക്ഷിച്ചു 2019 ആയപ്പോഴേക്കും ഇന്ത്യക്കാരുടെ സന്തോഷം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയുടെ സ്ഥാനം സന്തുഷ്ടരാജ്യങ്ങളില്‍ 140 ആണ്, മുമ്പത്തെ റാങ്കിങ്ങില്‍ നിന്നും ഏഴു സ്ഥാനം താഴേക്കാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്‍ ഇന്ത്യയെക്കാളും ഇക്കാര്യത്തില്‍ ഒരുപാട് മുന്‍പിലാണ്, 67-ാമതാണ് ലോകരാജ്യങ്ങളില്‍ പാക്കിസ്ഥാന്റെ സ്ഥാനം. ബുധനാഴ്ച പുറത്തുവിട്ട യുനൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത് . ഫിന്‍ലാന്റ് ആണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.

വരുമാനം, സ്വാതന്ത്ര്യം, വിശ്വാസം, ആയുസ്സ്, സാമൂഹ്യ പിന്തുണ, ഔദാര്യം തുടങ്ങിയ മാറ്റമില്ലാത്ത ആറു കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നിശ്ചയിച്ചത്.

2017 ലെ പട്ടിക പ്രകാരവും 2018 ലെ പട്ടിക പ്രകാരവും പാക്കിസ്ഥാന്‍ ഇന്ത്യക്ക് മുന്നിലായിരുന്നു. പാക്കിസ്ഥാന്‍ മാത്രമല്ല, മറ്റ് അയല്‍ രാഷ്ട്രങ്ങളും ഇന്ത്യയെ അപേക്ഷിച്ച് സാമൂഹികമായും സാമ്പത്തികമായും സംതൃപ്തരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ‘

ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളെല്ലാം പട്ടികയില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. ഏകകക്ഷി ഭരണം നിലനില്‍ക്കുന്ന ചൈന വരെ ഇന്ത്യയേക്കാള്‍ മുന്നിലാണ്. ബുധനാഴ്ചയാണ് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് യു.എന്‍ പ്രസിദ്ധപ്പെടുത്തിയത്. പട്ടിക പ്രകാരം ഫിന്‍ലാന്റ് ആണ് ഒന്നാം സ്ഥാനത്ത്.

Related posts