കാ​ഴ്ച​പ​രി​മി​തി​യു​ള്ള പെ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത് സ്കൂ​ൾ ജീ​വ​ന​ക്കാ​രി; കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ലൈം​ഗീ​ക​വേ​ഴ്ച

കാ​സ​ര്‍​ഗോ​ഡ്: കാ​ഴ്ച​പ​രി​മി​തി​യു​ള്ള പ​തി​നാ​ലു​കാ​രി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍.

പാ​ച​ക​ത്തൊ​ഴി​ലാ​ളി ബ​ദി​യ​ഡു​ക്ക എ​ട​നീ​ര്‍ സ്വ​ദേ​ശി ഫൗ​സി​യ (43), ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ന​ഗ​ര്‍ ചാ​ല സ്വ​ദേ​ശി കെ.​എം. ഷ​ഫീ​ര്‍ (51) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​രു​വ​രെ​യും ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. 40 ശ​ത​മാ​നം കാ​ഴ്ച​പ​രി​മി​തി​യു​ള്ള കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ മാ​സം മു​ത​ല്‍ പ​ല​ത​വ​ണ ഫൗ​സി​യ കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നും കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഫൗ​സി​യ​യും ഷ​ഫീ​റും ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​താ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ളി​പ്പെ​ടു​ത്തി.

ലൈം​ഗി​കാ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് പെ​ൺ​കു​ട്ടി അ​മ്മ​യോ​ട് പ​റ​ഞ്ഞു. അ​മ്മ വി​വ​രം സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ചൈ​ല്‍​ഡ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment