ഉ​ണ്ണി​ക്കു​ട്ട​ന്‍റെ വേ​ര്‍​പാ​ട് താ​ങ്ങാ​നാ​കാ​തെ ബ​ന്ധു​ക്ക​ള്‍; അ​ടൂ​രി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി വ​ച്ചി​രു​ന്ന ജ​ന​ല്‍ ക​ട്ടി​ള വീ​ണു ത​ല​യ്ക്കു പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു

അ​ടൂ​ര്‍: ജ​ന​ല്‍ ക​ട്ടി​ള വീ​ണു ത​ല​യ്ക്കു പ​രി​ക്കേ​റ്റ​തി​നേ​തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​മ്പോ​ഴും ഉ​ണ്ണി​ക്കു​ട്ട​ന്‍ ത​ങ്ങ​ളെ വി​ട്ടു​പോ​കു​മെ​ന്നൊ​രു ചി​ന്ത പോ​ലും മാ​താ​പി​താ​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മ​ന​സി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

ക​ണ്ണു​ക​ളി​ല്‍ വേ​ദ​ന ഒ​ളി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും തി​രി​കെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു എ​ല്ലാ​വ​ര്‍​ക്കും. എ​ന്നാ​ല്‍ ഒ​രു നി​മി​ഷ​ത്തെ അ​ബ​ദ്ധം, ചി​രി​യും സ്വ​പ്ന​ങ്ങ​ളും നി​റ​ഞ്ഞ ആ ​കു​ഞ്ഞു​ജീ​വ​നെ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ക​റ്റി​ക്കൊ​ണ്ടു​പോ​യി.

കു​ട്ടി​ക്കാ​ല​ത്തി​ന്‍റെ കു​സൃ​തി​യി​ല്‍ ഒ​ന്നു പാ​ളി​യ നി​മി​ഷം ജീ​വ​നെ​ടു​ക്കാ​നാ​യി ജ​ന​ല്‍ ക​ട്ടി​ള ഇ​ള​കി വീണു. ശ​ബ്ദം കേ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ള്‍ ചെ​ല്ലു​മ്പോ​ള്‍ ജ​ന​ല്‍ ക​ട്ടി​ള​യു​ടെ അ​ടി​യി​ലാ​യി​രു​ന്നു കു​ട്ടി. ഉ​ട​ന്‍ ത​ന്നെ അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

അ​ടൂ​ര്‍ ഏ​ഴം​കു​ളം അ​റു​കാ​ലി​ക്ക​ല്‍ വെ​സ്റ്റ് ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ത​നൂ​ജ് കു​മാ​റി​ന്‍റെ​യും ആ​ര്യ​യു​ടെയും മ​ക​നാ​ണ് മ​രി​ച്ച ദ്രു​പ​ത് ത​നൂ​ജ് (ഉ​ണ്ണി​ക്കു​ട്ട​ന്‍). ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ ജ​ന​ല്‍ ക​ട്ടി​ള​യാ​ണ് ഉ​ണ്ണി​ക്കു​ട്ട​നു​മേ​ല്‍ പ​തി​ച്ച​ത്.

സം​ഗീ​ത​ത്തി​ലും മ​റ്റും വ​ലി​യ താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്നു ദ്രു​പ​തി​ന്. വ​യ​ലി​ന്‍ പ​ഠി​ക്കാ​നും പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. ദ്രു​പ​തി​ന്‍റെ അ​ച്ഛ​ന്‍ ത​നൂ​ജ് കു​മാ​ര്‍ അ​ടൂ​ര്‍ ബൈ​പാ​സി​ല്‍ സ്‌​കൈ ലൈ​ന്‍ എ​ന്ന പേ​രി​ല്‍ അ​ലു​മി​നി​യം സ്റ്റീ​ല്‍ വ​ര്‍​ക്കു​ക​ളു​ടെ ബി​സി​ന​സ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​ണ്.അ​ടൂ​ര്‍ പ​രു​ത്ത​പ്പാ​റ​യി​ല്‍ ഇ​ദ്ദേ​ഹം നി​ര്‍​മി​ക്കു​ന്ന പു​തി​യ വീ​ടി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് ജ​ന​ല്‍ ക​ട്ടി​ള.

Related posts

Leave a Comment