പിണറായിയുടെ എതിർ സ്ഥാനാർഥി വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ​യ്ക്കു നേ​രെ അ​ക്ര​മ ഭീ​ഷ​ണി​യെ​ന്ന് ‌ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്; പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കാ​ൻ നി​ർ​ദേ​ശം


ത​ല​ശേ​രി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ധ​ർ​മ​ടം നി​യോ​ജ​ക​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ ബി. ​ഭാ​ഗ്യ​വ​തി​ക്കു നേ​രെ അ​ക്ര​മ അ​ക്ര​മ ഭീ​ഷ​ണി​യെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍റ്സ് റി​പ്പോ​ർ​ട്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ ഭാ​ഗ്യ​വ​തി​യെ ആ​ക്ര​മി​ച്ച് സം​സ്ഥാ​ന​ത​ല​ത്തി​ൽ വി​ഷ​യ​മാ​ക്കി മാ​റ്റാ​നാ​ണ് ചി​ല കേ​ന്ദ്ര​ങ്ങ​ൾ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

ഇ​തേ തു​ട​ർ​ന്ന് ഭാ​ഗ്യ​വ​തി​ക്കും അ​വ​രു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കും ശ​ക്ത​മാ​യ സു​ര​ക്ഷ ന​ൽ​കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി.

ഇ​വ​രു​ടെ മ​ണ്ഡ​ല​ത്തി​ലെ പ്ര​ചാ​ര​ണ കേ​ന്ദ്ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ത​ല​ശേ​രി എ​സി​പി​ക്കും ക​ണ്ണൂ​ർ എ​സി​പി​ക്കും പോ​ലീ​സ് ആ​സ്ഥാ​ന​ത്തു നി​ന്നും നി​ർ​ദേ​ശം ല​ഭി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം എ​സി​പി​ക്കു​മാ​ർ​ക്കു ല​ഭി​ച്ച​ത്. ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഭാ​ഗ്യ​വ​തി​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ നി​ർ​ദേ​ശ​വും പോ​യി​ക്ക​ഴി​ഞ്ഞു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഭാ​ഗ്യ​വ​തി മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ സു​ര​ക്ഷ​യ്ക്കു പു​റ​മെ മ​ഫ്ടി​യി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​വും ഇ​വ​രു​ടെ പ​രി​പാ​ടി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment