വ​ന്ദേ​ഭാ​ര​തി​ൽ കേ​ര​ളം സൂ​പ്പ​ർ സ്റ്റാ​ർ ; യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ രാ​ജ്യ​ത്ത് ഒ​ന്നാ​മ​ത്; ശ​രാ​ശ​രി ഒ​ക്യു​പെ​ന്‍​സി 176 ശ​ത​മാ​നം


കോ​ട്ട​യം: വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ രാ​ജ്യ​ത്ത് ഒ​ന്നാ​മ​താ​യി കേ​ര​ളം. രാ​ജ്യ​ത്താ​കെ 23 ജോ​ഡി വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

ഇ​വ​യി​ല്‍ കാ​സ​ര്‍​ഗോ​ഡു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വ​ന്ദേ​ഭാ​ര​തി​ന്‍റെ ഒ​ക്യു​പെ​ന്‍​സി 183 ശ​ത​മാ​ന​മാ​ണ്. ഈ ​സ​ർ​വീ​സാ​ണ് രാ​ജ്യ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​സ​ര്‍​ഗോ​ട്ടേ​ക്കു​ള്ള വ​ന്ദേ​ഭാ​ര​തി​നാ​ണ് ര​ണ്ടാം സ്ഥാ​നം.

ശ​രാ​ശ​രി ഒ​ക്യു​പെ​ന്‍​സി 176 ശ​ത​മാ​നം. തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള ഗാ​ന്ധി ന​ഗ​ര്‍-​മും​ബൈ വ​ന്ദേ​ഭാ​ര​തി​ന്‍റെ ഒ​ക്യു​പെ​ന്‌​സി 134 ശ​ത​മാ​നം മാ​ത്ര​മാ​ണ്.

ഇ​ട​യ്ക്കു​ള്ള ദൂ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ മൊ​ത്തം ക​ണ​ക്കി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഒ​ക്യു​പെ​ന്‍​സി വി​ല​യി​രു​ത്തു​ന്ന​ത്.

Related posts

Leave a Comment