ച​രി​ത്ര​പ​ര​മാ​യ ജീ​വ​ൻര​ക്ഷാദൗ​ത്യ​വു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ: ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി അ​വ​യ​വം സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ചു

പ​ര​വൂ​ർ: അ​ടി​യ​ന്ത​ര ആ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ നാ​ഴി​ക​ക്ക​ല്ല് കു​റി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. ആ​ദ്യ​മാ​യി വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ വ​ഴി ജീ​വ​നു​ള്ള ഹൃ​ദ​യം വി​ജ​യ​ക​ര​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചാ​ണ് റെ​യി​ൽ​വേ ച​രി​ത്രം കു​റി​ച്ച​ത്. സൂ​റ​ത്തി​ൽ നി​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​ലെ യു​എ​ൻ മേ​ത്ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കാ​ർ​ഡി​യോ​ള​ജി ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ലേ​ക്കാ​ണ് ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി അ​വ​യ​വം സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ച​ത്.

മും​ബൈ സെ​ൻ​ട്ര​ൽ-​ഗാ​ന്ധി​ന​ഗ​ർ ക്യാ​പി​റ്റ​ൽ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് (ട്രെ​യി​ൻ ന​മ്പ​ർ 20901) വ​ഴി​യാ​യി​രു​ന്നു ഈ ​ദൗ​ത്യം. റെ​യി​ൽ​വേ പ്രൊ​ട്ട​ക്‌​ഷ​ൻ ഫോ​ഴ്‌​സ് (ആ​ർ​പി​എ​ഫ്), ഗു​ജ​റാ​ത്ത് സം​സ്ഥാ​ന പോ​ലീ​സ്, മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ൾ എ​ന്നി​വ​രു​ടെ കൃ​ത്യ​മാ​യ ഏ​കോ​പ​ന​മാ​ണ് ദൗ​ത്യം വി​ജ​യ​ക​ര​മാ​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് അ​ഹ​മ്മ​ദാ​ബാ​ദ് ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ വേ​ദ് പ്ര​കാ​ശ് വ്യ​ക്ത​മാ​ക്കി. ഓ​രോ നി​മി​ഷ​വും നി​ർ​ണാ​യ​ക​മാ​യ ഇ​ത്ത​ര​മൊ​രു ജീ​വ​ൻ​ര​ക്ഷാ ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​ൻ ക​ഴി​ഞ്ഞ​ത് റെ​യി​ൽ​വേ​യ്ക്ക് വ​ലി​യ അ​ഭി​മാ​ന നി​മി​ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ഹ​മ്മ​ദാ​ബാ​ദ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്‌​ഫോ​മി​ൽ ട്രെ​യി​ൻ എ​ത്തി​ച്ചേ​ർ​ന്ന​യു​ട​ൻ അ​വി​ടെ​നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​വ​യ​വം ത​ട​സ​മി​ല്ലാ​തെ എ​ത്തി​ക്കു​ന്ന​തി​നാ​യി ആ​ർ​പി​എ​ഫും ഗു​ജ​റാ​ത്ത് പോ​ലീ​സും ചേ​ർ​ന്ന് പ്ര​ത്യേ​ക “ഗ്രീ​ൻ ഇ​ട​നാ​ഴി’ ഒ​രു​ക്കി​യി​രു​ന്നു. ഇ​ത് കാ​ര​ണം യാ​തൊ​രു​വി​ധ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ളു​മി​ല്ലാ​തെ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ ഹൃ​ദ​യം ശ​സ്ത്ര​ക്രി​യാ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ച്ചു.

വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ളു​ടെ ഉ​യ​ർ​ന്ന വേ​ഗ​ത​യും കൃ​ത്യ​നി​ഷ്ഠ​യും വി​ശ്വാ​സ്യ​ത​യു​മാ​ണ് ഈ ​ദൗ​ത്യ​ത്തി​ന്റെ വി​ജ​യ​ത്തി​ന് പ്ര​ധാ​ന ഘ​ട​ക​മാ​യ​ത്. കേ​വ​ലം യാ​ത്ര​ക്കാ​രെ​യും ച​ര​ക്കു​ക​ളെ​യും എ​ത്തി​ക്കു​ന്ന​തി​ൽ മാ​ത്ര​മ​ല്ല, അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന സേ​വ​ന​ങ്ങ​ളി​ലും റെ​യി​ൽ​വേ മു​ന്നി​ലാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.
എ​സ് ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment