വ​നി​താ ലോ​ക​ക​പ്പ്: സ്പെ​യി​നെ തോ​ൽ​പ്പി​ച്ച് അ​മേ​രി​ക്ക ക്വാ​ർ​ട്ട​റി​ൽ

പാ​രീ​സ്: വ​നി​താ ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ സ്പെ​യി​നെ തോ​ൽ​പ്പി​ച്ച് അ​മേ​രി​ക്ക ക്വാ​ർ​ട്ട​റി​ൽ. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ ജ​യം. ര​ണ്ടു പെ​നാ​ൽ​റ്റി ഗോ​ളു​ക​ളാ​ണ് അ​മേ​രി​ക്ക​യു​ടെ ജ​യം ഉ​റ​പ്പാ​ക്കി​യ​ത്.

ഏ​ഴാം മി​നി​റ്റി​ലാ​ണ് ആ​ദ്യ ഗോ​ൾ പി​റ​ന്ന​ത്. കി​ക്കെ​ടു​ത്ത ക്യാ​പ്റ്റ​ൻ മെ​ഗ​ൻ റാ​പി​നോ അ​മേ​രി​ക്ക​യ്ക്ക് ലീ​ഡ് സ​മ്മാ​നി​ച്ചു. ര​ണ്ടു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ സ്പെ​യി​ൻ തി​രി​ച്ച​ടി​ച്ചു. ജെ​ന്നി​ഫ​ർ ഹെ​ർ​മോ​സ​യാ​ണ് സ്പെ​യി​നെ ഒ​പ്പ​മെ​ത്തി​ച്ച​ത്. അ​ത് ഈ ​ലോ​ക​ക​പ്പി​ൽ അ​മേ​രി​ക്ക വ​ഴ​ങ്ങി​യ ആ​ദ്യ ഗോ​ളാ​യി​രു​ന്നു.

മ​ത്സ​രം അ​വ​സാ​ന​ത്തി​ലേ​ക്ക് നീ​ങ്ങ​വേ സ്പെ​യി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ ത​ക​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് വീ​ണ്ടും പെ​നാ​ൽ​റ്റി അ​നു​വ​ദി​ക്ക​പ്പെ​ട്ടു. കി​ക്കെ​ടു​ത്ത റാ​പി​നോ ല​ക്ഷ്യം തെ​റ്റാ​തെ വ​ല​കു​ലു​ക്കി.

Related posts