പ​ട​യൊ​രു​ക്കം യാ​ത്ര​യി​ൽ ക​ള​ങ്കി​തർക്ക് സ്ഥാനമില്ല; വേദിയിൽ കയറണ്ടവരുടെ ലിസ്റ്റ് നേരത്തെ തയാറാക്കുമെന്ന് വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന പ​ട​യൊ​രു​ക്കം യാ​ത്ര​യി​ൽ നി​ന്ന് ക​ള​ങ്കി​ത​രെ മാ​റ്റി നി​ർ​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ഇ​ത് സം​ബ​ന്ധി​ച്ച് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വേ​ദി​യി​ൽ ആ​രൊ​ക്കെ ക​യ​റ​ണം, ആ​രൊ​ക്കെ ഹാ​രാ​ർ​പ്പ​ണം ന​ട​ത്ത​ണം എ​ന്ന​ത് സം​ബ​ന്ധി​ച്ച് നേ​ര​ത്തെ ത​ന്നെ പ​ട്ടി​ക ത​യാ​റാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രെ അ​റി​യാ​മെ​ന്ന് എം​എ​ൽ​എ​മാ​ർ പ​റ​ഞ്ഞ​ത് ഗൗ​ര​വ​മേ​റി​യ​താ​ണ്. ആ​രു​ടേ​യും പ്രാ​യം ചോ​ദി​ച്ച​ല്ല കെ​പി​സി​സി ലി​സ്റ്റ് ത​യാ​റാ​ക്കി​യ​തെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ജ​​ന​​ദ്രോ​​ഹ ന​​യ​​ങ്ങ​​ൾ​​ക്കെ​​തി​​രേ നടത്തുന്ന പ​​ട​​യൊ​​രു​​ക്കം സം​​സ്ഥാ​​ന ​​ജാ​​ഥ​​യ്ക്കു ബുധനാഴ്ച തു​​ട​​ക്ക​​മാ​​കും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ഉ​​പ്പ​​ള​​യി​​ൽ ന​​ട​​ക്കു​​ന്ന പ​​രി​​പാ​​ടി കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി അം​​ഗം എ.​​കെ. ആ​​ന്‍റ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

Related posts