സോ​നം വാ​ങ്ചു​ക്കി​ന്‍റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് താ​ഴു​വീ​ഴു​ന്നു; പ്ര​വ​ർ​ത്ത​നം നി​ർ​ത്താ​ൻ നോ​ട്ടീ​സ്

ലേ: ​അ​ധ്യാ​പ​ക​നും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നും സോ​ഷ്യ​ല്‍ ആ​ക്ടി​വി​സ്റ്റു​മാ​യ സോ​നം വാ​ങ്ചു​ക്കി​ന്‍റെ ‘ഹി​മാ​ല​യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ്‌​സ്’ ന​ട​ത്തു​ന്ന ‘ഡെ​സേ​ര്‍​ട്ട് ഫ്‌​ള​വ​ര്‍’ സ്‌​കൂ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വ്.

ല​ഡാ​ക്ക് ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​താ​ണ് ന​ട​പ​ടി. ശ​രി​യാ​യ അ​നു​മ​തി​ക​ളോ നോ ​ഒ​ബ്ജ​ക്ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ഇ​ല്ലാ​തെ​യാ​ണ് സോ​നം വാ​ങ്ചു​ക്കി​ന്‍റെ സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് ലേ ​ഭ​ര​ണ​കൂ​ടം സ്‌​കൂ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ജ​മ്മു-​ക​ശ്മീ​ര്‍-​ല​ഡാ​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി വ​രു​ന്ന​തു​വ​രെ​യാ​ണ് വി​ല​ക്ക്.

അ​തേ​സ​മ​യം, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തു​ട​നീ​ളം തെ​രു​വു​ക​ളി​ല്‍ ബാ​റു​ക​ളും മ​ദ്യ​ശാ​ല​ക​ളും തു​റ​ക്കു​ന്നു​ണ്ടെ​ന്ന സോ​നം വാ​ങ്ചു​ക്കി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ല​ഡാ​ക്ക് എ​ക്‌​സൈ​സ് വ​കു​പ്പ് ശ​ക്ത​മാ​യി നി​ഷേ​ധി​ച്ചു. 2026-27 വ​ര്‍​ഷ​ത്തെ എ​ക്‌​സൈ​സ് ന​യ​ത്തി​ല്‍ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​താ​യും, ഈ ​പ്ര​ദേ​ശ​ത്ത് നി​ല​വി​ല്‍ ഒ​രൊ​റ്റ മ​ദ്യ​ശാ​ല മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ള്ളൂ​വെ​ന്നും വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment