എന്തിനാണ് ഞാൻ വെയിറ്റ് കുറയ്ക്കുന്നത്? എന്റെ ഇപ്പോഴത്തെ ശരീരത്തിൽ ഞാൻ സന്തോഷവതിയാണ്. ദൈവം അനുഗ്രഹിച്ച് എനിക്ക് അസുഖങ്ങൾ ഒന്നും ഇല്ല. ചെറുപ്പം മുതൽ ഞാൻ വളരെ ഗുണ്ടായിട്ടുള്ള ഒരാളാണ്.
ഞാൻ നന്നായി ഭക്ഷണം കഴിക്കുന്നയാളാണ്. സത്യസന്ധമായി പറയുകയാണ് വണ്ണം ഉണ്ട് വണ്ണം ഉണ്ട് എന്ന് എല്ലാവരും പറയുമ്പോഴും എനിക്ക് എന്നെ ഭയങ്കര ഇഷ്ടമാണ്. എന്റെ ശരീരത്തിലും വണ്ണത്തിലും രൂപത്തിലും ഞാൻ വളരെ ഹാപ്പിയാണ്. -വീണ നായർ
