Set us Home Page

താന്‍ രണ്ടെണ്ണം അടിക്കുമെന്നു പറഞ്ഞതിനെ ട്രോളിയവരെ കണ്ടംവഴി ഓടിച്ച് വീണ നന്ദകുമാര്‍; മാലാഖ നായികയുടെ പ്രതികരണം ഇങ്ങനെ…

ആസിഫ് അലി നായകനായ ‘കെട്ട്യോളാണ് എന്റെ മാലാഖ’ യിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് വീണ നന്ദകുമാര്‍. ചിത്രത്തിലെ വീണയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

സിനിമ ഹിറ്റായതിനു ശേഷം നടത്തിയ ഒരു അഭിമുഖത്തില്‍ ‘രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും’ എന്നു വീണ പറഞ്ഞതിനെ ട്രോളി സദാചാരക്കാര്‍ രംഗത്തു വന്നിരുന്നു. ഇപ്പോള്‍ അത്തരക്കാര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് വീണ.

മദ്യപിക്കുന്നത് തുറന്നുപറയാന്‍ എന്തിനാണ് മടിക്കുന്നത്. അത് അത്രവലിയ കുറ്റമാണോ? ബിയര്‍ കഴിച്ചാല്‍ കുറച്ചധികം സംസാരിക്കും എന്ന് ഞാനൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ ബിയര്‍ കഴിക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയര്‍ അടിക്കുന്നവരാണ്. അത് തുറന്നു പറയുന്നതില്‍ കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.

മറ്റൊരാളെയും ദ്രോഹിക്കുന്ന കാര്യമൊന്നുമല്ലല്ലോ.അത് ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. പിന്നെ, ഞാന്‍ പറഞ്ഞത് വളച്ചൊടിച്ച് ആഘോഷിക്കുന്നതും ട്രോള്‍ വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്നത് അത് ചെയ്യുന്നവര്‍ ചിന്തിക്കുക.’ ഒരു സിനിമാ മാഗസിനുമായുള്ള അഭിമുഖത്തിലാണ് വീണ വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കിയത്.
ു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS