പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ​ക്കു വി​ല ക​ത്തി​ക്ക​യ​റു​ന്നു! പ​യ​റി​ന് നൂ​റു രൂ​പ, ത​ക്കാ​ളി കി​ട്ടാ​നി​ല്ല; മ​ത്സ്യത്തി​നും കോ​ഴി​ക്കും വി​ല കൂ​ടു​ന്നു

തൃ​ശൂ​ർ: പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ​ക്കു വി​ല ക​ത്തി​ക്ക​യ​റു​ന്നു. നാടൻപ​യ​റി​നു കി​ലോ​യ്ക്കു നൂ​റുരൂ​പ​യാ​യി. ത​ക്കാ​ളി​ക്കും കാ​ര​റ്റി​നും കി​ലോ​യ്ക്ക് 80 രൂ​പ.

ത​ക്കാ​ളി​യും കാ​ര​റ്റും മി​ക്ക​യി​ട​ത്തും സ്റ്റോ​ക്കി​ല്ല. വെ​ണ്ട​യ്ക്കയ്ക്ക് 20 രൂ​പ​ത​ന്നെ. നേ​ന്ത്ര​ക്കാ​യ വി​ല 20 രൂ​പ​യി​ൽ​നി​ന്നു 30 രൂ​പ​യാ​യി.

തൃ​ശൂ​ർ ശ​ക്ത​ൻ ത​ന്പു​രാ​ൻ ന​ഗ​ർ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി​ക​ളു​മാ​യി ലോ​റി​ക​ൾ എ​ത്താ​ത്ത​തു​മൂ​ലം മി​ക്ക മൊ​ത്ത​വ്യാ​പാ​രശാ​ല​ക​ളും കാ​ലി​യാ​ണ്.

മത്സ്യ​ബ​ന്ധ​ന​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ സ്വ​ദേ​ശി മ​ത്സ്യ​ങ്ങ​ൾ​ക്കു ക്ഷാ​മ​മാ​ണ്. ഇ​ത​രസം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്, പ്ര​ത്യേ​കി​ച്ച് മം​ഗ​ലാ​പു​രം അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു മീൻലോ​റി​ക​ൾ എ​ത്തി​ല്ലെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ മീനിനും വി​ല വ​ർ​ധി​ക്കും.

ത​മി​ഴ്നാ​ട് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഇ​റ​ച്ചി​ക്കോ​ഴി ലോ​റി​ക​ളു​ടെ വ​ര​വും നി​ല​ച്ചു. ഇ​തോ​ടെ ഇ​റ​ച്ചി​ക്കോ​ഴി​ക്കും വി​ല കൂ​ടി. പ​ക്ഷി​പ്പ​നി ഭീ​തി​യി​ൽ 25 രൂ​പ​വരെ കു​റ​ഞ്ഞ ഇ​റ​ച്ചി​ക്കോ​ഴി​ക്ക് ഇ​ന്ന​ലെ 70-77 രൂ​പ​യാ​യി.

Related posts

Leave a Comment