28 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ട ആളെ അന്വേഷിച്ച് ആരോഗ്യവകുപ്പ് വീട്ടിലെത്തിയപ്പോള്‍ ആള് വീട്ടിലില്ല ! അധികൃതരോട് ‘കടക്കൂ പുറത്ത്’ എന്ന് അമ്മ;മുന്‍ എംപി എ കെ പ്രേമജത്തിനെതിരേ കേസ്…

കോവിഡ്19നെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ക്വാറന്റൈന്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തിയ ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ സിപിഎം നേതാവും മുന്‍ എംപിയുമായ എകെ പ്രേമജത്തിനെതിരെ പൊലീസ് കേസെടുത്തു.

ആരോഗ്യ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഓസ്‌ട്രേലിയയില്‍ എത്തിയ മകനും കുടുംബവും വീട്ടില്‍ ക്വാറന്റൈനിലായിരുന്നു.ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിയ മകനും കുടുംബവും വീട്ടില്‍ ക്വാറന്റൈനിലായിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ വിവരം അന്വേഷിച്ചെത്തിയപ്പോള്‍ മകന്‍ വീട്ടിലില്ല . ഓസ്‌ട്രേലിയ അടക്കം വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ 28 ദിവസം വീട്ടില്‍ ഐസൊലേഷനില്‍ കഴിയണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്.

ഇത് ലംഘിച്ചത് ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരോട് മുന്‍ എംപി തട്ടിക്കയറുകയും ശകാരിക്കുകയും ചെയ്തു.

കോഴിക്കോട് മലാപ്പറമ്പ് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ളവരാണ് വീട്ടില്‍ പരിശോധനക്ക് എത്തിയത്. ഇവരുടെ പരാതിയെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്.

അതേസമയം മാസ്‌ക് അടക്കമുള്ള പ്രതിരോധ മുന്‍കരുതലില്ലാതെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് അത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നാണ് എകെ പ്രമജത്തിന്റെ വിശദീകരണം. അതിലുള്ള പ്രതികാര നടപടിയായാണ് പരാതി ഉന്നയിച്ചതെന്നും ഇവര്‍ വിശദീകരിക്കുന്നുണ്ട്.

മരുന്നു വാങ്ങാന്‍ വേണ്ടിയാണ് മകന്‍ പുറത്തു പോയതെന്നും മാത്രമല്ല വീട്ടില്‍ ഉണ്ടായിരുന്ന ഗര്‍ഭിണി കൂടിയായ മരുമകളുടെ വീഡിയോ ആരോഗ്യ വകുപ്പ് അധികൃതര്‍ ഫോണില്‍ പകര്‍ത്തിയെന്നും എകെ പ്രേമജം ആരോപിക്കുന്നു.

അനുവാദമില്ലാതെ ഗര്‍ഭിണിയുടെ വീഡിയോ എടുത്തതിന് അടക്കം കേസ് നല്‍കുമെന്ന് പ്രേമജം പറയുന്നു.

Related posts

Leave a Comment