മ​ണ്ണു​ത്തി- വ​ട​ക്കഞ്ചേ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണം; എ​ൻ​എ​ച്ച് അഥോറി​റ്റി​ക്കും പി​ഴ​വ്; കേ​ന്ദ്ര​മ​ന്ത്രി​ക്ക് കത്തെഴുതി സുധീരൻ

തൃ​ശൂ​ർ: മ​ണ്ണു​ത്തി- വ​ട​ക്കഞ്ചേ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ൽ ക​രാ​റു​കാ​ർ ന​ട​ത്തു​ന്ന അ​ലം​ഭാ​വ​ത്തി​നും സു​ര​ക്ഷാ വീ​ഴ്ച​ക​ൾ​ക്കും ദേ​ശീ​യ​പാ​ത അഥോറി​റ്റി അ​ധി​കൃ​ത​ർ​കൂ​ടി ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് ആ​രോ​പി​ച്ച് വി.​എം. സു​ധീ​ര​ൻ കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കു ക​ത്ത​യ​ച്ചു.

ക​രാ​ർ ക​ന്പ​നി​യു​ടെ സാ​ന്പ​ത്തി​ക ക്ലേശ​ങ്ങ​ളെ സ​ഹാ​നു​ഭൂ​തി​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നേ​യും സു​ധീ​ര​ൻ ക​ത്തി​ൽ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​യെ​ടു​ക്ക​ണം.

2012 ഫെ​ബ്രു​വ​രി​ക്കുമു​ന്പേ 88 ശ​ത​മാ​നം ഭൂ​മി കൈ​മാ​റി​യി​ട്ടും പ​ണി​യി​ൽ പു​രോ​ഗ​തി വ​രു​ത്താ​തി​രു​ന്ന​തു ക​രാ​റു​കാ​രു​ട വീ​ഴ്ച​യാ​ണ്. ക​രാ​ർ ലം​ഘി​ച്ച ക​ന്പ​നി​യെ അ​യോ​ഗ്യ​രാ​യി പ്ര​ഖ്യാ​പി​ച്ച് പ​ണി പെ​ട്ടെ​ന്നു തീ​ർ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണു സ്വീ​ക​ര​ക്കേ​ണ്ട​ത്: സു​ധീ​ര​ൻ ക​ത്തി​ൽ പ​റ​ഞ്ഞു.

Related posts