സൈ​ക്കി​ൾ റാ​ലി​യി​ൽ തൃശൂർ സ്വദേശിക്ക് അപൂർവ നേട്ടം; 78-ാം വയസിൽ ബ്രെ​വെ പ​ദ​വി  പൂ​ർ​ത്തി​യാ​ക്കി ജോസേട്ടൻ

തൃ​ശൂ​ർ: എ​ഴു​പ​ത്തി​യെ​ട്ടാം വ​യ​സി​ൽ 200 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ​റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത് ബ്രെ​വെ പ​ദ​വി സ്വ​ന്ത​മാ​ക്കി തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ എ​ഴു​പ​ത്തി​യെ​ട്ടു​കാ​ര​ൻ. അ​ത്താ​ണി സ്വ​ദേ​ശി എം.​പി. ജോ​സി​നാ​ണ് നേ​ട്ടം. 15 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​രു​ന്നൂ​റു കി​ലോ​മീ​റ്റ​ർ സൈ​ക്കി​ളി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​താ​ണ് ബ്രെ​വെ പ​ദ​വി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ന​ട​ന്ന റാ​ലി​യി​ൽ 13.5 മ​ണി​ക്കൂ​റി​ലാ​ണ് അ​ദ്ദേ​ഹം ല​ക്ഷ്യം കൈ​വ​രി​ച്ച​ത്.

ഫ്രാ​ൻ​സി​ലെ ഒ​ഡാ​ക്സ് ഡി ​പാ​രീ​സി​യാ​ൻ സൈ​ക്കി​ൾ ക്ല​ബ്, കോ​ഴി​ക്കോ​ട് പെ​ഡ​ലേ​ഴ്സ് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ടു​നി​ന്നും മ​ഞ്ചേ​രി, നി​ല​ന്പൂ​ർ, മേ​ലെ​ച്ചാ​ടം വ​രെ​യെ​ത്തി തി​രി​കെ കോ​ഴി​ക്കോ​ട് എ​ത്തു​ന്ന​താ​യി​രു​ന്നു യാ​ത്ര.

തൃ​ശൂ​ർ ഓ​ണ്‍ എ ​സൈ​ക്കി​ൾ എ​ന്ന കൂ​ട്ടാ​യ്മ​യെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് എം.​പി. ജോ​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. 26 പേ​ർ പ​ങ്കെ​ടു​ത്ത റാ​ലി​യി​ൽ ഇ​തേ സം​ഘ​ട​ന​യി​ൽ​നി​ന്നു പി.​ആ​ർ. ഗോ​കു​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​രു​വ​രും ഒ​ന്നി​ച്ചാ​ണ് മ​ത്സ​ര​ത്തി​നു പു​റ​പ്പെ​ട്ട​തും. സൈ​ക്കി​ളി​ന്‍റെ ട​യ​റും ട്യൂ​ബും പ​ഴ​ക്കം​മൂ​ലം തു​ട​രെ​ത്തു​ട​രെ പ​ഞ്ച​റാ​യ​തി​നാ​ൽ ഗോ​കു​ലി​ന്‍റെ സൈ​ക്കി​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ജോ​സേ​ട്ട​ൻ റാ​ലി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ജോ​സേ​ട്ട​നു റാ​ലി പൂ​ർ​ത്തി​യാ​ക്കാ​ൻ സൈ​ക്കി​ൾ ന​ൽ​കി ഗോ​കു​ൽ പി​ന്മാ​റു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് പ്ലം​ബ​റാ​യി വി​ര​മി​ച്ച ജോ​സ് വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​ണ്. പ​ങ്കെ​ടു​ത്ത ഏ​ഴു​പേ​ർ​ക്കു ബ്രെ​വെ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നി​ട​ത്താ​ണ് ജോ​സേ​ട്ട​ന്‍റെ നേ​ട്ട​ത്തി​നു തി​ള​ക്കം കൂ​ടു​ന്ന​ത്.

Related posts