നവീകരണമില്ല, ഓടകൾ അടഞ്ഞനിലയിൽ; കുന്നിക്കോട്  ശാസ്ത്രി ജംഗ്ഷനിലെ റോഡ് വെള്ളക്കെട്ട്

കു​ന്നി​ക്കോ​ട് : ഓ​ട​ക​ള്‍​ക്ക് ന​വീ​ക​ര​ണം ഇ​ല്ല.​മ​ഴ​യാ​യാ​ല്‍ശാ​സ്ത്രി ജം​ഗ്ഷ​നി​ല്‍ വെ​ള്ളം നി​റ​യും.​കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ കു​ന്നി​ക്കോ​ട് ശാ​സ്ത്രി ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.​കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​ക്കി​യാ​ണ് പാ​ത​യി​ല്‍ വെ​ള്ളം നി​റ​യു​ന്ന​ത്. ചെ​റി​യ മ​ഴ പോ​ലും ജം​ഗ്ഷ​നി​ല്‍ വെ​ള്ള​ക്കെ​ട്ട് സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ല്‍ യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

ഓ​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം.​വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഓ​ട​ക​ള്‍ ന​വീ​ക​രി​ച്ച​ത്.​എ​ന്നി​ട്ടും വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​യി​ല്ല. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​വ​ശി​ഷ്ട​ങ്ങ​ളും,ഹോ​ട്ട​ലു​ക​ളി​ലെ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഓ​ട​യ്ക്കു​ള്ളി​ലാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്.​ഇ​ത് ഓ​ട​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്നു.​ഓ​ട​ക​ള്‍ നി​റ​ഞ്ഞ് മ​ലി​ന​ജ​ലം പു​റ​ത്തേ​ക്കൊ​ഴു​കു​മ്പോ​ള്‍ അ​സ​ഹ​നീ​യ​മാ​യ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നും ഇ​ത് കാ​ര​ണ​മാ​കു​ന്ന​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.​

റോ​ഡ് വ​ശ​ങ്ങ​ളി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​വ​രും,ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​രു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.​ഇ​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റാ​നോ,ഇ​റ​ങ്ങാ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.​ഇ​ത് വ്യാ​പാ​ര​ത്തെ​യും കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.​വെ​ള്ള​ക്കെ​ട്ട് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കാ​റു​ണ്ട്.​

ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ര​ണ്ട് ത​ട്ടി​ലാ​ണ്.​ഇ​തും ഓ​ട ന​വീ​ക​ര​ണ,ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ട​സ​മാ​ക​മാ​കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട് .ഓ​ട​ക​ളു​ടെ ശു​ചീ​ക​ര​ണം ന​ട​ത്തി വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും,യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts