താമസിക്കുന്നത് ഓലയും ഒടുമിട്ട രണ്ടു മുറി മാത്രമുള്ള വാടകവീട്ടില്‍, കിടന്നുറങ്ങുന്നത് നിലത്തു പായ വിരിച്ച്, സിനിമ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമ പോലും വിശ്വസിക്കുന്നില്ല, ഒരുകാലത്ത് സൂപ്പര്‍നായികയായിരുന്ന ചാര്‍മിളയുടെ ജീവിതം ദുരിതം നിറഞ്ഞത്

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ചാര്‍മിള അഭിനയ ജീവിതത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്നാല്‍ തനിക്ക് ഇപ്പോള്‍ വേഷങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയിലാണ് താരം. ഒരുകാലത്ത് ജോലിയില്‍ ശ്രദ്ധിക്കാതിരുന്ന കാലത്തും തനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആരും വിളിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. മോഹന്‍ലാലിന്റെ നായികയായി ധനത്തിലൂടെ അരങ്ങേറുകയും മലയാളത്തിലെ മുന്‍നിര നായികമാരുടെ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്ത നടി ചാര്‍മ്മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്.

സഹോദരിയുടെ സുഹൃത്തായ എഞ്ചിനീയറെ വിവാഹം കഴിച്ചു. എന്നാല്‍ ദാമ്പത്യം തകര്‍ന്നു. രോഗബാധിതയായ മാതാവും ഇവര്‍ക്കൊപ്പമുണ്ട്. തമിഴ്‌നാട്ടിലെ ഓലയും ഓടുമിട്ട വീടുകള്‍ മാത്രം നിറഞ്ഞ ഒരു തെരുവില്‍ രണ്ടു മുറി മാത്രമുള്ള വീട്ടില്‍ അമ്മയോടും മകനോടുമൊപ്പം ജീവിതം കഴിച്ചു കൂട്ടുകയാണ് അവര്‍.

ചെറിയ വീട്ടില്‍ ഹാളില്‍ നിലത്ത് പായ വിരിച്ചാണ് താന്‍ കിടക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഒമ്പതു വയസ്സുള്ള മകന്റെ വിദ്യാഭ്യാസം നടക്കുന്നത് തമിഴ്‌നടന്‍ വിശാലിന്റെ കാരുണ്യം കൊണ്ടാണ്. അവന്റെ സ്‌കൂള്‍ഫീസ് വിശാലാണ് മുടങ്ങാതെ നല്‍കുന്നത്. വല്ലപ്പോഴും അച്ഛന്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു കൊടുക്കുന്ന പിസ മാത്രമാണ് അവന്റെ ആകെയുള്ള സന്തോഷമെന്നും താരം പറയുന്നു. മകന്‍ ജൂഡ് അഡോണിസ് ഇങ്ങിനെ ജീവിക്കേണ്ട ആളല്ലെന്നും തന്റെ പിടിപ്പുകേടുകൊണ്ടാണ് മകന് ഈ ദാരിദ്ര്യം നിറഞ്ഞ ജീവിതം കിട്ടിയതെന്നും ചാര്‍മ്മിള പറയുന്നു.

താന്‍ സിനിമാ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമയ്ക്കു വിശ്വാസമായില്ല. എന്നെ അന്വേഷിച്ച് ആളുകളെത്തുമ്പോള്‍ അയാള്‍ക്ക് സംശയമാണ്. മുകളില്‍ വന്ന് അയാള്‍ എത്തിനോക്കുമെന്നും ചാര്‍മ്മിള പറയുന്നു. പല ഘട്ടങ്ങളിലായി ഉണ്ടായ മൂന്നു പ്രണയങ്ങളാണ് തന്റെ ജീവിതം തകര്‍ത്തതെന്നും ഇങ്ങിനെയാക്കിയതെന്നും അവര്‍ പറയുന്നു. മകന്റെ ഇഷ്ടം നോക്കി ഒരു നായയെ വളര്‍ത്തുന്നുണ്ട്. താമസിക്കുന്ന രണ്ടു മുറികളിലൊന്നിലാണ് നായയും കഴിയുന്നതെന്നും ചാര്‍മിള പറയുന്നു.

മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ അമ്പതോളം സിനിമകളില്‍ നായികയായിരുന്നു. ഒരുപാട് പണം കയ്യില്‍ കിട്ടി. എന്നാല്‍ വേണ്ട പോലെ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ പണത്തിനായി ഇപ്പോഴും ഏറെ കഷ്ടപ്പെടുന്നുണ്ട്.

ചെറുപ്പകാലത്ത് അഭിനയത്തിലൂടെ ഒരുപാട് പണം കയ്യില്‍ വന്നിരുന്നു. അന്ന് അടിച്ചുപൊളിച്ചു നടന്നു. സിനിമയില്‍ നിന്നു സമ്പാദിച്ചതെല്ലാം ഭര്‍ത്താവിനൊപ്പം ആഘോഷിച്ചു തീര്‍ത്തുവെന്നും വിവാഹമോചനത്തിനു ശേഷം ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല എന്ന അവസ്ഥ ആയെന്നും ചാര്‍മിള പറയുന്നു. ഒരുമകനുണ്ട്. അവന്റെ പഠനച്ചെലവ് നോക്കുന്നത് നടന്‍ വിശാലാണ്. തമിഴിലെ താര സംഘടനയായ നടികര്‍ സംഘം അത്യാവശ്യം പണം നല്‍കി സഹായിക്കാറുണ്ട്.

Related posts