ഭ​​ര​​ണ​​ത്തണലിലെ അ​​ഴി​​ഞ്ഞാ​​ട്ടം; തൊ​​ഴി​​ലാ​​ളിമു​​ഖം ന​​ഷ്ട​​പ്പെ​​ട്ട് സി​​ഐ​​ടി​​യു; തി​​രു​​വാ​​ര്‍​പ്പ് സ​​മ​​ര​​ത്തി​​ല്‍ കണ്ടത് സി​​ഐ​​ടി​​യു​​വി​​ന്‍റെ ധാ​​ര്‍​ഷ്ട്യ​​വും ധി​​ക്കാ​​ര​​വും


കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ തൊ​​ഴി​​ലാ​​ളി​​സം​​ഘ​​ട​​ന​​യു​​ടെ മു​​ഖം ന​​ഷ്‌​ട​​പ്പെ​​ട്ട് അ​​പ​​മാ​​നി​​ത​​രാ​​യി​​രി​​ക്കു​​ക​​യാ​​ണ് സി​​ഐ​​ടി​​യു നേ​​തൃ​​ത്വം. തി​​രു​​വാ​​ര്‍​പ്പി​​ലെ പ്രാ​​ദേ​​ശി​​ക നേ​​തൃ​​ത്വ​​വും മോ​​ട്ടോ​​ര്‍ തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​നു​​മാ​​ണ് വി​​ഷ​​യം ഇ​​ത്ര​​യ​​ധി​​കം വ​​ഷ​​ളാ​​ക്കി​​യ​​തെ​​ന്ന് സി​​ഐ​​ടി​​യു ജി​​ല്ലാ നേ​​താ​​ക്ക​​ള്‍ ത​​ന്നെ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു.

സി​​പി​​എം ജി​​ല്ലാ നേ​​തൃ​​ത്വ​​ത്തി​​നും സ​​മ​​ര​​ത്തി​​ല്‍ അ​​തൃ​​പ്തി​​യു​​ണ്ട്. ജി​​ല്ല​​യി​​ല്‍നി​​ന്നു​​ള്ള മ​​ന്ത്രി​​യു​​ടെ മ​​ണ്ഡ​​ല​​ത്തി​​ല്‍ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള സ​​മ​​രം ന​​ട​​ന്ന​​തി​​ല്‍ മ​​ന്ത്രി​​യും അ​​തൃ​​പ്തി രേ​​ഖ​​പ്പെ​​ടു​​ത്തി.

സ​​മ​​രം കൈ​​വി​​ട്ടു​​പോ​​കു​​ക​​യും ആ​​ക്ര​​മ​​ണ​​ത്തി​​ലേ​​ക്ക് ക​​ലാ​​ശി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ മ​​ന്ത്രി ഇ​​ട​​പെ​​ട്ടാ​​ണ് തൊ​​ഴി​​ല്‍ മ​​ന്ത്രി​​യു​​മാ​​യി ച​​ര്‍​ച്ച ന​​ട​​ത്തി ലേ​​ബ​​ര്‍ ഓ​​ഫീ​​സ​​റു​​ടെ മു​​മ്പി​​ലെ ച​​ര്‍​ച്ച​​യി​​ലേ​​ക്ക് കാ​​ര്യ​​ങ്ങ​​ള്‍ എ​​ത്തി​​ച്ച​​ത്.

കൊ​​ടി​​കു​​ത്തി സ​​മ​​ര​​വും അ​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് ബ​​സ് ഉ​​ട​​മ കോ​​ട്ടും സ്യൂ​​ട്ടു​​മ​​ണി​​ഞ്ഞ് ഇ​​രു​​മ്പു ക​​സേ​​ര​​യി​​ലി​​രു​​ന്ന് സ​​മ​​രം ന​​ട​​ത്തി​​യ​​തും സം​​സ്ഥാ​​ന​​മൊ​​ട്ടാ​​കെ വ​​ലി​​യ ച​​ര്‍​ച്ച​​യാ​​യി​​രു​​ന്നു.

സോ​​ഷ്യ​​ല്‍ മീ​​ഡി​​യാ​​യി​​ല്‍ സി​​പി​​എ​​മ്മും സി​​ഐ​​ടി​​യു​​വും വ​​ലി​​യ ആ​​ക്ര​​മ​​ണം നേ​​രി​​ട്ടു. ട്രോ​​ളു​​ക​​ളി​​ലൂ​​ടെ​​യും വ​​ര​​വേ​​ല്‍​പ് സി​​നി​​മ​​യു​​മാ​​യി ഉ​​പ​​മി​​ച്ചും വ​​ലി​​യ ആ​​ക്ഷേ​​പ​​ങ്ങ​​ളും പ​​രി​​ഹാ​​സ​​ങ്ങ​​ളു​​മു​​ണ്ടാ​​യി.

ഇ​​തോ​​ടെയാണ് സി​​ഐ​​ടി​​യു​​വിന്‍റെ മു​​ഖം ന​​ഷ്‌​ട​​പ്പെ​​ട്ട് അ​​പ​​മാ​​നി​​ത​​നാ​​യ​​ത്. മോ​​ട്ടോ​​ര്‍ തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​നി​​ലെ ചി​​ല നേ​​താ​​ക്ക​​ള്‍ ബ​​സ് ഉ​​ട​​മ പ​​റ​​യു​​ന്ന കാ​​ര്യ​​ങ്ങ​​ള്‍ സ​​ത്യ​​മാ​​ണെ​​ന്നും തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കൊ​​പ്പം നി​​ന്നി​​ല്ലെ​​ങ്കി​​ല്‍ തങ്ങ​​ള്‍​ക്ക് നി​​ല​​നി​​ല്‍​പ്പി​​ല്ലെ​​ന്നു വ​​രെ പ​​റ​​ഞ്ഞ​​താ​​യും സം​​സാ​​ര​​മു​​ണ്ട്.​

kottayam thiruvarppu citu bus issue, the bus could not be taken despite the  High Court's order; CITU stopped the workers again; Owner started protest –  kottayam thiruvarppu citu bus issue

മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​നെ ആ​​ക്ര​​മി​​ച്ച സം​​ഭ​​വവും സി​​ഐ​​ടി​​യു നേ​​തൃ​​ത്വ​​ത്തി​​നെ​​തി​രേ വ​​ലി​​യ വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ത്തി. മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​നെ ആക്ര​​മി​​ച്ച ന​​ട​​പ​​ടി​​ക്കെ​​തി​​രേ സി​​പി​​ഐ​​യും സി​​ഐ​​ടി​​യു​​വി​​നെ വി​​മ​​ർ​​ശി​​ച്ചി​​രു​​ന്നു.

കോ​ട​തിവി​ധി ന​ട​പ്പാ​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല: അഡ്വ. കാർജറ്റ്
തൊ​​ഴി​​ല്‍ സ​​മ​​ര​​ങ്ങ​​ളി​​ല്‍ കോ​​ട​​തി വി​​ധി ന​​ട​​പ്പാ​​ക്കാ​​ന്‍ പോ​​ലീ​​സ് ത​​യാ​​റാ​​കു​​ന്നി​​ല്ലെ​​ന്നും പ​​ല​​പ്പോ​​ഴും യൂ​​ണി​​യ​​നു​​ക​​ളു​​ടെ​​യും ഭ​​ര​​ണ​​പ​​ക്ഷ​​ത്തി​​ന്‍റെയും ച​​ട്ടു​​ക​​ങ്ങ​​ളാ​​യി​​ട്ടാ​​ണ് പോ​​ലീ​​സ് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​തെ​​ന്നും നി​​ര​​വ​​ധി തൊ​​ഴി​​ല്‍ ത​​ര്‍​ക്ക​​ങ്ങ​​ളി​​ല്‍ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍നി​​ന്ന് ഉ​​ട​​മ​​യ്ക്ക് അ​​നു​​കൂ​​ല​​മാ​​യ വി​​ധി സ​​മ്പാ​​ദി​​ച്ചു ന​​ല്‍​കിയിട്ടുള്ള കോട്ടയത്തെ പ്രമുഖ അഭിഭാഷകൻ കാ​​ര്‍​ജ​​റ്റ് കൊ​​ടു​​വ​​ത്ത് പ​​റ​​ഞ്ഞു.

വെ​​ട്ടി​​ക്കു​​ള​​ങ്ങ​​ര ബ​​സ് ഉ​​ട​​മ രാ​​ജ്‌​​മോ​​ഹ​​നു വേ​​ണ്ടി ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​യ​​തും ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. തി​​രു​​വാ​​ര്‍​പ്പ് സ​​മ​​ര​​ത്തി​​ല്‍ സി​​ഐ​​ടി​​യു​​വി​​ന്‍റെ ധാ​​ര്‍​ഷ്ട്യ​​വും ധി​​ക്കാ​​ര​​വു​​മാ​​ണ് കാ​​ണാ​​ന്‍ ക​​ഴി​​ഞ്ഞ​​ത്.

ഒ​​പ്പം ഭ​​ര​​ണ​​ത്തി​​ന്‍റെ ത​​ണ​​ലി​​ലു​​ള്ള അ​​ഴി​​ഞ്ഞാ​​ട്ട​​വും. ബ​​സ് സ​​ര്‍​വീ​​സ് ന​​ട​​ത്താ​​ന്‍ പോ​​ലീ​​സ് സം​​ര​​ക്ഷ​​ണം ന​​ല്‍​ക​​ണ​​മെ​​ന്ന് കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​ട്ടും പോ​​ലീ​​സ് കാ​​ഴ്ച​​ക്കാ​​രാ​​യി. അ​​ഡ്വ. കാ​​ര്‍​ജ​​റ്റ് കു​​റ്റ​​പ്പെ​​ടു​​ത്തി.

Related posts

Leave a Comment