മി​ല​ൻ എ​ന്നെ ഡൗ​ണാ​ക്കി​യി​ല്ല: വിദ്യാ ബാലൻ

ഡേ​ർ​ട്ടി പി​ക്ച്ച​റി​ന്‍റെ സം​വി​ധാ​യ​ക​നോ​ട് ന​ന്ദി പ​റ​ഞ്ഞ് വി​ദ്യ​ബാ​ല​ൻ. “2011 ഡി​സം​ബ​ര്‍ 2, ഏ​ഴു വ​ര്‍​ഷം മു​ന്‍​പാ​ണ് ദി ​ഡേ​ര്‍​ട്ടി പി​ക്ച​ര്‍ റി​ലീ​സാ​വു​ന്ന​ത്. എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ വ​ലി​യ വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യ സി​നി​മ​യാ​യി​രു​ന്നു അ​ത്.

പ​ക്ഷേ ഇ​പ്പോ​ഴും ഞാ​നെ​ങ്ങ​നെ​യാ​ണ് ആ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് എ​ന്ന് ചോ​ദി​ച്ചാ​ല്‍ എ​ന്താ​ണ് പ​റ​യേ​ണ്ട​ത് എ​ന്നെ​നി​ക്ക​റി​യി​ല്ല.​സം​വി​ധാ​യ​ക​നാ​യ മി​ല​ന്‍ ആ​ണ് ആ ​ക​ഥാ​പാ​ത്ര​ത്തെ എ​നി​ക്ക് എ​ളു​പ്പ​മാ​ക്കി മാ​റ്റി​യ​ത്. ആ​ദ്യം മു​ത​ല്‍ അ​വ​സാ​നം വ​രെ മി​ല​ന്‍ എ​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.​സി​ല്‍​ക്ക് സ്മി​ത​യോ​ട് നീ​തി പു​ല​ര്‍​ത്ത​ണ​മെ​ന്ന് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നൂ​ള​ളു’- വി​ദ്യ പ​റ​യു​ന്നു.

“”എ​ന്നി​ല്‍ അ​ര്‍​പ്പി​ച്ച വി​ശ്വാ​സ​ത്തി​ന് സി​ല്‍​ക്ക് ആ​വാ​ന്‍ എ​ന്നെ തി​ര​ഞ്ഞെ​ടു​ത്ത നി​ര്‍​മാ​താ​വ് എ​ക്ത ക​പൂ​റും മി​ല​നും എ​ന്നി​ല്‍ അ​ര്‍​പ്പി​ച്ച വി​ശ്വാ​സ​ത്തി​ന് അ​നു​സ​രി​ച്ച് ജീ​വി​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ. എ​ന്നെ ഒ​ട്ടും ഡൗ​ണ്‍ ആ​ക്കാ​തെ ചി​ത്രം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ലാ​യി​രു​ന്നു ത​ന്‍റെ ശ്ര​ദ്ധ​യെ​ന്ന് മി​ല​ന്‍ എ​ന്നോ​ട് പ​ല​ത​വ​ണ പ​റ​ഞ്ഞി​ട്ടു​ണ്ട്. മി​ല​ന്‍ എ​ന്നെ ഡൗ​ണ്‍ ആ​ക്കി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല എ​നി​ക്കേ​റെ സ്വാ​ത​ന്ത്ര്യ​വും ത​ന്നി​രു​ന്നു”-വി​ദ്യ പ​റ​ഞ്ഞു.’

Related posts