തിരുവനന്തപുരം∙ സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ വിജിലൻസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് ആദ്യ അഴിമതിക്കേസ്. രണ്ടാമത്തെ കേസിൽ മരുമകൻ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. മകൾ വീണയും കേസുകളിൽ പ്രതിപ്പട്ടികയിലുണ്ട്.
ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. പ്രത്യേക സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക. ഇഡി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്.
ക്രൈംബ്രാഞ്ച് രേഖകളെല്ലാം വിജിലൻസിന് കൈമാറി. വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്യുന്ന പ്രത്യേക സംഘത്തിന് സർക്കാർ അനുമതി നൽകി ഉത്തരവിറക്കും.
