ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ​ട ന​യി​ക്കാ​ൻ പ്രി​യ​ങ്ക​യെ​ത്തും

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ പ്രി​യ​ങ്ക ഗാ​ന്ധി ന​യി​ച്ചേ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും സം​ഘ​ട​നാ ശ​ക്തി​പ്പെ​ടു​ത്ത​ലി​ന്‍റെ​യും പൂ​ർ​ണ ചു​മ​ത​ല പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് ന​ൽ​കാ​നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്കം. സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന പ്ര​ചാ​ര​ണ മു​ഖ​മാ​യും അ​വ​ർ രം​ഗ​ത്തു​ണ്ടാ​കും.

പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​യ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ​ക്കും അ​ഖി​ലേ​ഷ് യാ​ദ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്കും പ്രി​യ​ങ്ക ഗാ​ന്ധി നേ​തൃ​ത്വം ന​ൽ​കും. സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നൂ​റ് സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം ന​ട​ത്തു​ന്ന​ത്. യു​പി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി ഇ​തി​ന​കം നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​താ​യും സൂ​ച​ന​ക​ളു​ണ്ട്. 2024ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​മാ​യു​ള്ള സ​ഖ്യ​ച​ർ​ച്ച​ക​ളി​ൽ പ്രി​യ​ങ്ക ഗാ​ന്ധി നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു.

Related posts

Leave a Comment