Set us Home Page

വി​ജ​യ്‌യുടെ പ്ര​തി​ഫ​ലം 100 കോ​ടി; ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ഇ​താ​ദ്യം

ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ഏ​റ്റ​വും അ​ധി​കം പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന താ​ര​മാ​യി വി​ജ​യ്. സ​ണ്‍ പി​ക്ചേ​ഴ്സ് നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ വി​ജ​യ്‌യുടെ പ്ര​തി​ഫ​ലം 100 കോ​ടി​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ.​ആ​ർ. മു​രു​ക​ദോ​സ് ആ​യി​രി​ക്കും ഈ ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.

100 കോ​ടി ഒ​രു സിനി​മ​യ്ക്കാ​യി പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​ത് ഇ​ന്ത്യ​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ്. ര​ജ​നീ​കാ​ന്താ​ണ് പ്ര​തി​ഫ​ല​ത്തി​ൽ തൊ​ട്ടു​പി​ന്നി​ൽ. ദ​ർ​ബാ​ർ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന് 90 കോ​ടി​യാ​ണ് ര​ജ​നി പ്ര​തി​ഫ​ലം വാ​ങ്ങി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മെ​ർ​സ​ൽ, സ​ർ​ക്കാ​ർ, ബി​ഗി​ൽ എ​ന്നി​ങ്ങ​നെ തു​ട​ർ​ച്ച​യാ​യ മൂ​ന്നു മെ​ഗാ​ഹി​റ്റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പു​തി​യ ചി​ത്ര​ത്തി​നാ​യ് വി​ജ​യ് ത​ന്‍റെ പ്ര​തി​ഫ​ലം ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഹൃ​ഥ്വി​ക്റോ​ഷ​ൻ, അ​ല്ലു​അ​ർ​ജു​ൻ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ൽ വി​ജ​യി​നൊ​പ്പം ഉ​ണ്ടാ​വു​മെ​ന്ന​റി​യു​ന്നു..

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS