വിനീതക്കു ക്രിസ്മസ് സമ്മാനമെത്തി; പൗർണമിയുടെ വെളിച്ചത്തിൽ

കൊടകര: ഇത്തവണത്തെ ക്രിസ്മസ് സമ്മാനവുമായി സാന്താക്ലോസിനു പകരം വിനീതയുടെ വീട്ടിലെത്തിയത് “പൗർണമി’. കേ​ര​ള ലോ​ട്ട​റി​യു​ടെ ഞാ​യ​റാ​ഴ്ച ന​റു​ക്കെ​ടു​ത്ത പൗ​ർ​ണ​മി ന​റു​ക്കെ​ടു​പ്പി​ൽ ഒ​ന്നാം സ​മ്മാ​നമായ 70 ലക്ഷം രൂപയാണ് വാ​സു​പു​രം സ്വ​ദേ​ശി​നി​ക്ക് ലഭിച്ചത്.

വാ​സു​പു​രം അ​പ്പാ​ട​ൻ വീ​ട്ടി​ൽ സു​നി​ലി​ന്‍റെ ഭാ​ര്യ വി​നീ​ത​യെ (30) തേ​ടി​യാ​ണ് ഭാ​ഗ്യ​മെ​ത്തി​യ​ത്. ആ​ർ.​എ​ച്ച്.287878 എ​ന്ന ന​ന്പ​റി​ലു​ള്ള ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. പു​തു​ക്കാ​ട് മാ​ത ലോ​ട്ട​റി ഏ​ജ​ൻ​സീ​സി​ലെ തൊ​ഴി​ലാ​ളി​യാ​ണ് വി​നീ​ത. ഭ​ർ​ത്താ​വ് സു​നി​ൽ കൊ​ട​ക​ര​യി​ലെ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​ണ്. ഇ​വ​ർ​ക്ക് സ്വ​ന്ത​മാ​യി ഒ​രു വീ​ടു​വയ്ക്കാ​നാ​ണ് ആ​ഗ്ര​ഹം.

Related posts