പ്രിയപ്പെട്ട അങ്കിള്‍… ഞങ്ങള്‍ക്ക് ആട്ടിന്‍കുട്ടികളെ കാണാനുള്ള അനുവാദം തരണം, മാതാപിതാക്കള്‍ വിറ്റ ആട്ടിന്‍കുട്ടികളെ തേടി രണ്ടു കുരുന്നുകള്‍ ഉടമസ്ഥന്റെ അടുത്തെത്തി, പിന്നെ സംഭവിച്ച കഥ വായിക്കാതെ പോകരുത്‌

സൈ​ക്കി​ൾ ക​യ​റി പ​രി​ക്കേ​റ്റ കോ​ഴി​ക്കു​ഞ്ഞി​നെ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മി​സോ​റാം സ്വ​ദേ​ശി ഡെ​റ​ക്കി​നെ ആ​ർ​ക്കും മ​റ​ക്കു​വാ​ൻ സാ​ധി​ച്ചി​ല്ല. ലോ​കം മു​ഴു​വ​ൻ വാ​നോ​ളം പു​ക​ഴ്ത്തി​യ ഈ ​കൊ​ച്ചു​മി​ടു​ക്ക​ന്‍റെ മ​ന​സി​ലെ ന​ന്മ ന​ൽ​കി​യ സ​ന്ദേ​ശം ഏ​വ​ർ​ക്കും മാ​തൃ​ക​യാ​ണ്.

ഇ​പ്പോ​ഴി​ത സ്വ​ന്തം വീ​ട്ടി​ൽ നി​ന്നും വി​റ്റ ആ​ടി​നെ കാ​ണാ​നു​ള്ള അ​നു​വാ​ദ​ത്തി​നാ​യി അ​തി​നെ വാ​ങ്ങി​യ ആ​ൾ​ക്ക് ര​ണ്ടു കു​ട്ടി​ക​ൾ എ​ഴു​തി​യ നി​ഷ്ക്ക​ള​ങ്ക​ത തു​ടി​ക്കു​ന്ന​ത് ക​ത്താ​ണ് ഏ​റെ പ്ര​ശം​സ നേ​ടു​ന്ന​ത്. നി​ധി​ൻ ജി. ​നെ​ടു​മ്പി​നാ​ൽ എ​ന്ന​യാ​ളാ​ണ് ഫേ​സ്ബു​ക്കി​ൽ കൂ​ടെ ഈ ​ക​ത്തും ചെ​റി​യൊ​രു കു​റി​പ്പും പ​ങ്കു​വ​ച്ച​ത്.

ത​ങ്ങ​ൾ​ക്ക് ആ​ട്ടി​ൻ കു​ട്ടി​ക​ളെ കാ​ണാ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നും ത​ങ്ങ​ൾ​ക്ക് അ​തി​നെ കാ​ണാ​തി​രി​ക്കു​വാ​ൻ പ​റ്റി​ല്ലെ​ന്നും കു​ട്ടി​ക​ൾ ക​ത്തി​ലെ​ഴു​തി​യി​ട്ടു​ണ്ട്. അ​നു​വാ​ദം ന​ൽ​കു​മെ​ന്ന ഉ​റ​പ്പോ​ടെ ഞാ​ൻ നി​ർ​ത്തു​ന്നു​വെ​ന്ന് കു​റി​ച്ചാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ ത​ന്‍റെ ക​ത്ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ജോലി കഴിഞ്ഞ് എന്നും ഉച്ചയ്ക്ക് വക്കീലിന്റെ വീട്ടിൽ അല്പനേരം വിശ്രമിക്കാറുണ്ട്. ഇന്നും പതിവ് പോലെ ചെന്നപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. പുറത്തിരുന്ന് returns എഴുതുമ്പോൾ ഏതോ കുട്ടികൾ കൊണ്ടുവെച്ച ഈ കത്ത് എന്റെ ശ്രദ്ധയിൽപ്പെട്ടു.. ഒന്ന് വായിച്ചപ്പോൾ തന്നെ ഉള്ളിൽ വല്ലാത്തൊരു കുളിർമ തോന്നി. ആ കുട്ടികളുടെ വീട്ടിൽ നിന്നും വക്കീൽ വാങ്ങിയ ആട്ടിൻകുട്ടികളെ കാണാനെത്തിയതാണ് കുട്ടികൾ..!

വന്നോപ്പോൾ വീട്ടിൽ ആരും ഇല്ലാത്തതിനാൽ ഇനി വരുമ്പോൾ ആട്ടിൻകുട്ടികളെ കാണാനുള്ള അനുവാദം തരണം എന്ന അപേക്ഷയാണ് കത്തിൽ…!
ഉടമസ്ഥൻ വിറ്റിട്ടും,,,വാങ്ങിയ ആളിന്റെ വീട് തേടിപ്പിടിച്ച് ഇതുപോലൊരു കത്തെഴുതിയ ആ കുട്ടികൾ നൽകുന്ന സന്ദേശം വളരെ വലുതാണ്..
“എനിക്കും അനിയനും അതിനെ(ആടിൻകുട്ടിയെ) കാണാതിരിക്കാൻ കഴിയില്ല” എന്ന ഒറ്റ വരി മതി സ്നേഹം മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തെ മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കാൻ..

Related posts